ഏതുതരം വികാരവും പ്രത്യക്ഷമായോ പരോക്ഷമായോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ട്. അതിന് തെളിവാണ് പുതിയൊരു പഠനം നിരത്തുന്നത്

ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരിക്കും. ചിലര്‍ക്കാണെങ്കില്‍ എളുപ്പത്തില്‍ സങ്കടം വരും. ഇതെല്ലാം ഓരോരുത്തരുടെയും അടിസ്ഥാന സ്വഭാവം, ജീവിതസാഹചര്യങ്ങള്‍, വ്യക്തിത്വം ഇങ്ങനെ പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. 

ഏതുതരം വികാരവും പ്രത്യക്ഷമായോ പരോക്ഷമായോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ട്. അതിന് തെളിവാണ് പുതിയൊരു പഠനം നിരത്തുന്നത്. അതായത് വയസായ ആളുകളില്‍ സങ്കടം വരുന്നതിനേക്കാള്‍ പ്രശ്‌നമാണത്രേ ദേഷ്യം വരുന്നത്. 'സൈക്കോളജി ആന്റ് ഏജിംഗ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

ഇങ്ങനെ നിരന്തരം ദേഷ്യപ്പെടുന്നത് വയസ്സായ മനുഷ്യരുടെ ആരോഗ്യാവസ്ഥയെ അപകടത്തിലാക്കുമെന്നാണ് പഠനം വിശദീകരിക്കുന്നത്. 59 മുതല്‍ 79 വരെ പ്രായമുള്ള ആളുകളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രായം കൂടുംതോറുമാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും 80 കടന്നവര്‍ക്ക് ഇതുമൂലം സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.