Asianet News MalayalamAsianet News Malayalam

അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക; പഠനം പറയുന്നു...

ശാരീരികമായി മാത്രമല്ല, മാനസികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമിതവണ്ണത്തിനാകുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. യുകെയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍

study says that over weight may cause depression
Author
UK, First Published Aug 24, 2021, 1:27 PM IST

അമിതവണ്ണമുള്ളവരില്‍ ആരോഗ്യപരമായി പല വിഷമതകളും അസുഖങ്ങളും കാണാന്‍ സാധ്യത കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. കൊളസ്‌ട്രോള്‍ പോലുള്ള വിവിധ ജീവിതശൈലീരോഗങ്ങളും അവ പിന്നീട് ഇടയാക്കുന്ന മറ്റ് ഗൗരവതരമായ അസുഖങ്ങളും അമിതവണ്ണമുള്ളവരില്‍ കൂടുതലാണ്. 

ശാരീരികമായി മാത്രമല്ല, മാനസികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമിതവണ്ണത്തിനാകുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. യുകെയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 'ഹ്യൂമണ്‍ മോളിക്യുലാര്‍ ജെനറ്റിക്‌സ്' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

അമിതവണ്ണമുള്ളവരില്‍ വിഷാദരോഗത്തിന് സാധ്യത കൂടുതലാണെന്നാണ് പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 'മെന്‍ഡേലിയന്‍ റാന്‍ഡമൈസേഷന്‍' എന്നറിയപ്പെടുന്ന ജനറ്റിക് അനാലിസിസിലൂടെയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. 

അമിതവണ്ണവും വിഷാദരോഗവും ആരോഗ്യവുമായി ബന്ധപ്പെട്ട് ലോകം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികളാണെന്നും തങ്ങളുടെ പഠനം ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങളുണ്ടാകാനും ചികിത്സാരംഗത്ത് പുതിയ ചലനങ്ങളുണ്ടാക്കാനുമെല്ലാം സഹായകമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

രണ്ട് തരം ജീനുകളെ കുറിച്ച് പഠനം വിശദമായി പറയുന്നുണ്ട്. ഒന്നില്‍ പരമ്പരാഗതമായി അമിതവണ്ണമുണ്ടാവുകയും എന്നാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കുകയും ചെയ്യുന്ന വിഭാഗമാണ്. രണ്ടാമത്തേതില്‍ പരമ്പരാഗതമായി അമിതവണ്ണത്തിനുള്ള സാധ്യത കൈമാറിക്കിട്ടുന്നവരും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന വിഭാഗമാണ്. 

രണ്ടാമത്തെ വിഭാഗത്തിന് പ്രതികൂലമായ സാമൂഹിക ഘടകങ്ങള്‍ കൂടി ഉണ്ടാകുന്നതോടെ വിഷാദത്തിനുള്ള സാധ്യത ഏറുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സാമൂഹികമായ പശ്ചാത്തലംമാനസികാരോഗ്യകാര്യങ്ങളില്‍ വലിയ പങ്ക് തന്നെയാണ് വഹിക്കുന്നതെന്നും പഠനം അടിവരയിട്ട് പറയുന്നുണ്ട്.

Also Read:- 'സ്‌ട്രെസ്' കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios