ഇക്കാര്യത്തില്‍ എപ്പോഴും രണ്ടുതരം വാദങ്ങള്‍ കേള്‍ക്കാം. ഒന്ന് ആദ്യം സൂചിപ്പിച്ചത് പോലെ, അപകടമാണെന്ന വാദം. രണ്ട്, അലുമിനിയം ഫോയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന വാദം. എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? 

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുമെന്ന വാദം വളരെ മുമ്പ് തന്നെ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോഴും രണ്ടുതരം വാദങ്ങള്‍ കേള്‍ക്കാം. ഒന്ന് ആദ്യം സൂചിപ്പിച്ചത് പോലെ, അപകടമാണെന്ന വാദം. രണ്ട്, അലുമിനിയം ഫോയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന വാദം.

എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇപ്പോഴിതാ പുതിയൊരു പഠനം ഈ വിഷയത്തില്‍ കൃത്യമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജര്‍മ്മനിയിലെ 'ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ്' (ബിഎഫ്ആര്‍) എന്ന സ്ഥാപനമാണ് ഈ പഠനത്തിന് പിന്നില്‍.

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് തലച്ചോര്‍ ഉള്‍പ്പെടെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വൃക്ക, കരള്‍ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന അവയവങ്ങള്‍. അതുപോലെ എല്ലിന്റെ ആരോഗ്യം തകര്‍ക്കാനും ശരീരത്തിലെത്തുന്ന അലുമിനിയത്തിന് കഴിയുമത്രേ.

പരമാവധി ഉപയോഗം കുറയ്ക്കുക എന്നതില്‍ നിന്ന് മുഴുവനായി ഇതിന്റെ ഉപയോഗം ഒഴിവാക്കുക എന്ന തീരുമാനത്തില്‍ ഓരോരുത്തരും എത്തണമെന്നാണ് പഠനത്തിന് നേതൃത്വം കൊടുത്ത വിദഗ്ധര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അലുമിനിയം ഫോയിലിന്റെ ഉപയോഗം ജര്‍മ്മനിയില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.