അമ്പത് പേരെ ബീജദാനത്തിനായി തെരഞ്ഞെടുത്താലും പല കാരണങ്ങള്‍ കൊണ്ടും ഇതില്‍ പകുതി പേര്‍ക്കോ, അല്ലെങ്കില്‍ അതിലും കുറവ് പേര്‍ക്കോ മാത്രമേ ബീജം ദാനം ചെയ്യാന്‍ സാധിക്കാറുള്ളൂ. അതുതന്നെ എട്ട് മാസത്തോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് നമുക്ക് ഫലം കിട്ടുക. ഇത്രയും കടമ്പകള്‍ നേരത്തേ തന്നെയുണ്ട്

കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് ആരോഗ്യമേഖല വിവിധ തരത്തിലുള്ള പ്രതിസിന്ധികളാണ് നേരിടുന്നത്. മറ്റ് രോഗികള്‍ക്കുള്ള ചികിത്സകള്‍ മുടങ്ങുന്നതോ അസാധാരണമാം വിധം സമയമെടുക്കുന്നതോ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ദുരവസ്ഥ. പലപ്പോഴും ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങുന്ന ദയനീയമായ കാഴ്ച നമ്മള്‍ എത്രയോ തവണ കണ്ടു. 

ഇത്തരത്തിലൊരു പ്രശ്‌നത്തെ മുഖ്യധാരയില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ് സ്വീഡനിലെ ചില ക്ലിനിക്കുകള്‍. കുട്ടികളില്ലാത്ത ദമ്പതികളുടെ ചികിത്സയ്ക്കായി ബീജ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായി നമുക്കറിയാം. ആശുപത്രികളോട് ചേര്‍ന്നാണ് ബീജ ബാങ്കുള്‍ പ്രവര്‍ത്തിക്കറ്. 

കൊവിഡിന്റെ വരവോട് കൂടി ബീജം ദാനം ചെയ്യാന്‍ ദാതാക്കള്‍ എത്താതായെന്നും ഇതോടെ ഈ മേഖലയില്‍ ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും സ്വീഡനിലെ ക്ലിനിക്കുകള്‍ അറിയിക്കുകയാണ്. 

കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബീജ ദാതാക്കള്‍ എത്തുന്നില്ല. ഇപ്പോഴും ഇതോ സാഹചര്യമാണുള്ളത്. നിലവില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ബീജങ്ങളാണെങ്കില്‍, സ്വീഡനിലെ നിയമപ്രകാരം ആറ് സ്ത്രീകള്‍ക്കാണ് ഒരു പുരുഷന്റെ ബീജം ഉപയോഗിക്കാവൂ. ആ മാനദണ്ഡപ്രകാരം ഇനി ബീജം ഇല്ല എന്ന സാഹചര്യത്തിലാണ് രാജ്യത്തെ പൊതുമേഖലാ ക്ലിനിക്കുകളെല്ലാം എത്തിനില്‍ക്കുന്നത്. സ്വകാര്യമേഖലയിലെ ക്ലിനിക്കുകള്‍ പുറംരാജ്യങ്ങളില്‍ നിന്ന് ബീജം വാങ്ങിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചിലവില്‍ അല്ല അവര്‍ ചികിത്സ നടത്തുന്നത്. 

പൊതുമേഖലാ ക്ലിനിക്കുകളിലാണെങ്കില്‍ ഈ ചികിത്സ സൗജന്യമാണ്. അതിനാല്‍ തന്നെ പൊതുമേഖലാ ക്ലിനിക്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഏവരും സഹകരിക്കണമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആവശ്യപ്പെടുന്നത്. 

അമ്പത് പേരെ ബീജദാനത്തിനായി തെരഞ്ഞെടുത്താലും പല കാരണങ്ങള്‍ കൊണ്ടും ഇതില്‍ പകുതി പേര്‍ക്കോ, അല്ലെങ്കില്‍ അതിലും കുറവ് പേര്‍ക്കോ മാത്രമേ ബീജം ദാനം ചെയ്യാന്‍ സാധിക്കാറുള്ളൂ. അതുതന്നെ എട്ട് മാസത്തോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് നമുക്ക് ഫലം കിട്ടുക. ഇത്രയും കടമ്പകള്‍ നേരത്തേ തന്നെയുണ്ട്. ഇതിനിടെ ദാതാക്കളില്ലാത്ത സ്ഥിതി കൂടി വന്നാല്‍ ഈ മേഖല സ്തംഭിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും ഇവര്‍ പറയുന്നു. 

Also Read:- സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാന്‍ ബീജം സൂക്ഷിച്ച് ഡോക്ടര്‍‍‍‍...