Asianet News MalayalamAsianet News Malayalam

സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാന്‍ ബീജം സൂക്ഷിച്ച് ഡോക്ടര്‍‍‍‍

അതിനായി സ്വന്തം ബീജം തന്നെ ജസ്നൂർ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്നൂർ ദയാര
 

doctor who wants to become father and mother of her own child
Author
Gujarat, First Published Feb 19, 2021, 8:59 AM IST

ഗുജറാത്ത്: ഡോക്ടർ ജസ്നൂർ ദയാര ജനിച്ചത് പുരുഷനായിട്ടാണ്. ജീവിക്കുന്നത് സ്ത്രീയായിട്ടും. ​ഗുജറാത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന വിശേഷണമുളള ജസ്നൂർ സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അമ്മയാകണം, അതും സ്വന്തം രക്തത്തിൽ നിന്നൊരു കുഞ്ഞ്. അതിനായി സ്വന്തം ബീജം തന്നെ ജസ്നൂർ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്നൂർ ദയാര

​ഗുജറാത്തിലെ ​ഗോധ്രയിലാണ് ജസ്നൂർ ജനിച്ചത്. കുട്ടിക്കാലത്ത് പെൺകുട്ടികളുടെ സ്വഭാവ സവിശേഷതകളായിരുന്നു ജസ്നൂറിന്. എന്നാൽ സ്വത്വം പുറത്തുകാണിക്കാൻ ആശങ്കപ്പെട്ട് അത് മറച്ചു വെക്കുകയാണ് ജസ്നൂർ ചെയ്തത്. വീട്ടുകാർ തന്റെ സ്വത്വം തിരിച്ചറിഞ്ഞാൻ നല്ല രീതിയിലായിരിക്കില്ല പ്രതികരിക്കുന്നതെന്ന് ജസ്നൂറിന് അറിയാമായിരുന്നു. പിന്നീട് പഠനത്തിനായി റഷ്യയിലേക്ക് പോയപ്പോഴാണ് തന്റെ സ്ത്രീത്വം പുറത്തു കാണിക്കാൻ ദയാറ തയ്യാറായത്. 

'എല്ലാക്കാര്യങ്ങളും കൃത്യമായി നടക്കുകയാണെങ്കിൽ, ​ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടക്കുകയും ചെയ്താൽ ഐവിഎഫിലൂടെ എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ ​ഗർഭം ധരിക്കാൻ കഴിയും. എനിക്ക് എന്റെ സ്വന്തം കുഞ്ഞിന്റെ അമ്മയാകണം. അതിന് സാധിച്ചില്ലെങ്കിൽ വാടക​ഗർഭപാത്രത്തെ ആശ്രയിക്കും.' ദയാറ പറഞ്ഞു. വാടക ​ഗർഭപാത്രത്തിനും ​ഗർഭധാരണത്തിനും കർശന നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാൽ വിദേശത്ത് തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി ദയാറ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 

'എന്റെ അമ്മയെയും സഹോദരിയെയും പോലെ സാരി ധരിക്കുകയും ലിപ്സ്റ്റിക് ഉപയോ​ഗിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്റെ കുടുംബത്തെ വേദനിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് എല്ലാം ഉള്ളിൽ സൂക്ഷിച്ചു. എന്നാൽ ഇപ്പോൾ വിദ്യാഭ്യാസം നേടിയതിന് ശേഷം എന്നെ വെളിപ്പെടുത്താനുള്ള ധൈര്യം എനിക്കുണ്ടായി. അതുപോലെ എന്റെ കുടുംബത്തെയും സമൂഹത്തെയും.  ഈ വർഷമോ അടുത്ത വർഷമോ ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയയാകും. പൂർണ്ണ സ്ത്രീയായി മാറും.' ദയാറ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios