Asianet News MalayalamAsianet News Malayalam

ഡെൽറ്റ വകഭേദം പടരുന്നു, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ സിഡ്​നി

സിഡ്​നിയിൽ ഇപ്പോൾ ലോക്​ഡൗൺ മൂന്നാമത്തെ ആഴ്ചയാണ്​ തുടരുന്നത്​. വാക്​സിൻ സ്വീകരിക്കാത്ത ഒരു വിഭാഗംപേരിൽ കൊവിഡ്​ പിടിപ്പെട്ടതോടെയാണ്​ ലോക്ക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതർ പറഞ്ഞു.

Sydney faces covid 19 lockdown extension amid record 2021 cases
Author
Sydney NSW, First Published Jul 9, 2021, 3:03 PM IST

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ ആസ്​ട്രേലിയയിലെ സിഡ്​നി നഗരം. കൊവിഡ്​ 19ന്‍റെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

പുതുതായി കൊവിഡ്​ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപന സാധ്യത മുന്നറിയിപ്പ്​ അധികൃതർ നൽകിയതോടെയാണ് നിയന്ത്രണം. കൊവിഡ് കേസ് കൂടുന്ന ഈ അവസരത്തിൽ വീട്ടിൽ തന്നെയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ജൂൺ മധ്യത്തിൽ സിഡ്​നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. സിഡ്​നിയിൽ ഇപ്പോൾ ലോക്​ഡൗൺ മൂന്നാമത്തെ ആഴ്ചയാണ്​ തുടരുന്നത്​. വാക്​സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം പേരിൽ കൊവിഡ്​ പിടിപ്പെട്ടതോടെയാണ്​ ലോക്ക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതർ പറഞ്ഞു.

മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരില്‍ മെച്ചപ്പെട്ട സംരക്ഷണം; അനുമതി തേടാനൊരുങ്ങി ഫൈസർ

Follow Us:
Download App:
  • android
  • ios