അടുത്തിടെയായി കേരളത്തില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്താണ് ഡിഫ്ത്തീരിയയുടെ ലക്ഷണങ്ങള്‍? ഡിഫ്ത്തീരിയെ തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ്  അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നത്. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണമെന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാൻ പ്രയാസം എന്നിവയാണ‌് ഡിഫ്ത്തീരിയയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ പത്തു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പ്രതിരോധ കുത്തിവയ‌്പുകൾ യഥാസമയം എടുക്കാത്ത കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിർന്നവർ എന്നിവർക്ക‌് രോഗസാധ്യത കൂടുതലാണ്. രോഗം കണ്ടെത്താന്‍ വൈകുന്നതുമൂലമാണ് ഇവ  ഹൃദയം , തലച്ചോറ്  എന്നിവയെ ബാധിക്കുന്നത് എന്നും  ഡോ. അര്‍ഷാദ് പറയുന്നു.