Asianet News MalayalamAsianet News Malayalam

ഈ 8 ലക്ഷണങ്ങള്‍ അവ​ഗണിക്കരുത് ; പാൻക്രിയാറ്റിക് കാൻസറിന്റേതാകാം

പാൻക്രിയാറ്റിക് കാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വളരെ അപൂർവമായി മാത്രമാണ് കണ്ടെത്താനാകുന്നത്. ഇത് പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. 

symptoms of pancreatic cancer you shouldnt ignore
Author
First Published Nov 10, 2023, 4:57 PM IST

പാൻക്രിയാസിലെ കോശങ്ങളുടെ വളർച്ചയിൽ ആരംഭിക്കുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിൽ പാൻക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉണ്ടാക്കുന്നു. 

ഗുരുതരമായ കാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. അത് തിരിച്ചറിയുക സങ്കീർണമാണെന്ന് മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടിയാണിത്. പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായി കാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് കാൻസർ. 

പാൻക്രിയാറ്റിക് കാൻസറിന്റെ ഏറ്റവും സാധാരണമായ തരം പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ്. പാൻക്രിയാസിൽ നിന്ന് ദഹന എൻസൈമുകൾ കൊണ്ടുപോകുന്ന നാളങ്ങളെ അണിനിരത്തുന്ന കോശങ്ങളിലാണ് അർബുദം ആരംഭിക്കുന്നത്. 

പാൻക്രിയാറ്റിക് കാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വളരെ അപൂർവമായി മാത്രമാണ് കണ്ടെത്താനാകുന്നത്. ഇത് പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. 

പാൻക്രിയാറ്റിക് കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

1. അടിവയറ്റിൽ വേദന (അടിവയറ്റിൽ അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാമെന്ന് വിദ​​ഗ്ധർ പറയുന്നു. 

2. പെട്ടെന്ന് ഭാരം കുറയുക.

3. നടുവേദന 

4. ഓക്കാനം, ഛർദി (ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിന്റെ ആദ്യലക്ഷണമാണ്.) 

5. മഞ്ഞപ്പിത്തം.

‍6. ഇരുണ്ട നിറമുള്ള മൂത്രം.

7.ചർമ്മത്തിൽ ചൊറിച്ചിൽ 

8. കൈയിലോ കാലിലോ വേദനയും വീക്കവും ഉണ്ടാകുക. ഇത് രക്തം കട്ടപിടിക്കുന്നത് മൂലമാകാം.

ശ്രദ്ധിക്കുക : മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

സ്കിൻ കാന്‍സര്‍ ; മരണപ്പെടുന്ന മൂന്നില്‍ ഒരാള്‍ക്കും വില്ലന്‍ തൊഴിലിടത്തെ വെയില്‍ എന്ന് പഠനം

 

Follow Us:
Download App:
  • android
  • ios