വൃഷണസഞ്ചിക്ക് കനം കൂടുക, പുറം വേദന, അടിവയറ്റില്‍ ഭാരം, ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയും വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. പുരുഷന്മാരില്‍ കാണപ്പെടുന്ന ഒന്നാണ് വൃഷണത്തിലെ ക്യാൻസര്‍. വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം. 18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഈ അര്‍ബുദം സാധാരണ ഗതിയില്‍ കാണപ്പെടുന്നത്.
വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. വൃഷണത്തില്‍ ഉണ്ടാകുന്ന മുഴ, വേദന, നീര്‍ക്കെട്ട്, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന എന്നിവയാണ് വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങള്‍. വൃഷണസഞ്ചിക്ക് കനം കൂടുക, പുറം വേദന, അടിവയറ്റില്‍ ഭാരം, ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയും വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
വൃഷണത്തിലോ വൃഷണ സഞ്ചിയിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന ദിവസങ്ങള്‍ നീണ്ടു നിന്നാല്‍ ഉടനെ ഡോക്ടറെ കാണണം. അര്‍ബുദം പുരോഗമിക്കുന്നതോടെ പുറംവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: അകാലനര അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...
