നിങ്ങള്‍ എപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്‍റോ ഇടുന്ന സുഹൃത്തക്കളെ കണ്ടിട്ടുണ്ടാകും. ഇങ്ങനെ ഊണിലും ഉറക്കത്തിലും ഫേസ്ബുക്കും നോക്കി ഇരിക്കുന്നവര്‍.

നിങ്ങള്‍ എപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്‍റോ ഇടുന്ന സുഹൃത്തക്കളെ കണ്ടിട്ടുണ്ടാകും. ഇങ്ങനെ ഊണിലും ഉറക്കത്തിലും ഫേസ്ബുക്കും നോക്കി ഇരിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് ഫോമോ (fear of missing out) എന്ന പ്രശ്നമാകാം.

ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷ നേടാനാണ് ഇവര്‍ എഫ്ബിയില്‍ തന്നെ അഹോരാത്രം കുത്തിയിരിക്കുന്നത്. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, പല കാര്യങ്ങളും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കാം എന്ന ഭീതിയാണ് ഫോമോയുടെ ലക്ഷണം. 

ഇത്തരക്കാരുടെ ശ്രദ്ധ എപ്പോഴും ഫോണിലായിരിക്കും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും ആഗ്രഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. താന്‍ എല്ലായിടത്ത് നിന്നും ഒറ്റപ്പെട്ട് പോകുന്നു എന്ന തോന്നാലാണ് പ്രധാന കാരണം.