പ്രാതലിൽ പയര്‍വര്‍ഗങ്ങള്‍, നട്സ്, പനീര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ് ഇവ. കാരണം രാവിലെ അവ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും ഊര്‍ജവും ലഭിക്കാന്‍ ഗുണം ചെയ്യും. 

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഊർജവും ഉന്മേഷവും നിലനിർത്താൻ പ്രഭാതഭക്ഷണം സഹായിക്കുന്നു. എന്നാൽ ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കാരണം അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില സൂപ്പർ ഫുഡുകളെ കുറിച്ചറിയാം...

ഒന്ന്...

പ്രാതലിൽ പയർവർഗങ്ങൾ, നട്സ്, പനീർ തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ് ഇവ. കാരണം രാവിലെ അവ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും ഊർജവും ലഭിക്കാൻ ഗുണം ചെയ്യും.

രണ്ട്...

പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ഓട്സ്. കലോറി വളരെ കുറവും എന്നാൽ ഫെെബര‍ ധാരാളം അടങ്ങിയ ഓട്സ് പ്രതിരോധശേഷി കൂട്ടുന്നതിന് സ​ഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബറാണുള്ളത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിലുണ്ട്. ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും നേന്ത്രപഴത്തിൽ ധാരാളമുണ്ട്. 

നാല്...

ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്...

പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ഇതിൽ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

Read more വിറ്റാമിൻ ബി 12 ലഭിക്കാൻ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

Asianet News Live | Cusat Stampede | കുസാറ്റ് അപകടം | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | #Asianetnews