Asianet News MalayalamAsianet News Malayalam

ശ്വാസകോശാര്‍ബുദം തടയാം; ഈ ഡയറ്റ് ശ്രദ്ധിക്കൂ...

ശ്വാസകോശത്തെയും അര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണ രീതിയിലൂടെ ഒരു പരിധി വരെ നമ്മുക്ക് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. 

this diet may reduce lung cancer risk
Author
Thiruvananthapuram, First Published Oct 28, 2019, 12:59 PM IST

ശ്വാസകോശത്തിന്‍റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന് സംഭവിച്ചാലും വളരെ സൂക്ഷിച്ച് മാത്രമേ അതിനകത്ത്  ഇടപെടാനാകൂ എന്നതാണ് ശ്വാസകോശത്തിന്‍റെ പ്രത്യേകത.  ശ്വാസകോശത്തെയും അര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണ രീതിയിലൂടെ ഒരു പരിധി വരെ നമ്മുക്ക് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. 

ഫൈബര്‍ അഥവാ നാര് ധാരാളം അടങ്ങിയ ഭക്ഷണവും തൈരും ഡയറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദം തടയാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യുഎസിലെ Vanderbilt യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

ഫൈബറും തൈരും ഭക്ഷണത്തില്‍ എത്രത്തോളം കഴിക്കുന്നുണ്ട് എന്ന അളവിന്‍റെ അടിസ്ഥാനത്തില്‍ പല ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. മറ്റുളളവരെ വെച്ച്   ഫൈബറും തൈരും ധാരാളമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം വരാനുളള സാധ്യത 33 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്.  JAMA Oncology ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios