ഫിറ്റ്‌നസ് ദിനചര്യ ഉൾപ്പെടുത്താനും രാവിലെ പതിവായി സ്ട്രെച്ചിംഗ് ചെയ്യുന്നത് പരിക്കുകൾ തടയാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുമെന്നും റുജുത പറയുന്നു.
ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. കഠിനമായ ഫിറ്റ്നസ് സെഷനുകളിലൂടെയും ഹെൽത്തി ഡയറ്റിലൂടെയും ആണ് കരീന തന്റെ ചെറുപ്പം നിലനിർത്തുന്നത്. കരീന കപൂറിന്റെ ഫിറ്റ്നസ് പരിശീലകയും ന്യൂട്രീഷ്യനിസ്റ്റുമായ റുജുത ദിവേക്കർ കരീന കപൂർ പിന്തുടരുന്ന മൂന്ന് വെയ്റ്റ് ലോസ് ടിപ്സ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
നല്ല ആരോഗ്യത്തിനുള്ള മൂന്ന് എളുപ്പ മാർഗ്ഗനിർദ്ദേശങ്ങൾ. 2025 ലെ 12 ആഴ്ച ഫിറ്റ്നസ് പ്രോജക്റ്റിന്റെ മൂന്നാം മാസ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്... എന്ന് കുറിച്ച് കൊണ്ടാണ് റുജുത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ബജ്‌റ റൊട്ടി ആഴ്ചയിലൊരിക്കൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് റുജുത പറയുന്നു. റൊട്ടി, ലഡു ഏത് രൂപത്തിലായാലും കഴിക്കാവുന്നതാണ്. ബജ്‌റ കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ദീർഘനേരം ഊർജ്ജസ്വലമായി നിലനിർത്തുമെന്നും അവർ പറയുന്നു. ദഹനം മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. ശർക്കരയും നെയ്യുമെല്ലാം ചേർത്ത് ലഡു ആയും കഴിക്കാവുന്നതാണ്.
ഫിറ്റ്‌നസ് ദിനചര്യ ഉൾപ്പെടുത്താനും രാവിലെ പതിവായി സ്ട്രെച്ചിംഗ് ചെയ്യുന്നത് പരിക്കുകൾ തടയാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുമെന്നും റുജുത പറയുന്നു.
അമിതമായ സ്‌ക്രീൻ സമയം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇത് മാനസിക ക്ഷീണം, മോശം ശ്രദ്ധ, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. സ്ക്രീൻ സമയം പരമാവധി കുറയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കിടക്കുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവയ്ക്കുക. ഇത് ഉറക്കവും ശ്രദ്ധയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.


