Asianet News MalayalamAsianet News Malayalam

ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ, ബിപി നിയന്ത്രിക്കാൻ സഹായിക്കും

പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് തക്കാളി. അവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. 

this vegetable helps to control high blood pressure
Author
First Published Jan 18, 2024, 5:46 PM IST

തക്കാളി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായ തക്കാളി ഗുരുതരമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. 

ഭക്ഷണത്തിൽ സോഡിയത്തിന്റെ വർദ്ധനവ് മൂലമാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. തക്കാളി പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അതിനാൽ അവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.  ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളി  കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗസാധ്യത ഘടകങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

തക്കാളി പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗസാധ്യത ഘടകങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളുടെ കലവറയാണ് തക്കാളി. കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ആമാശയത്തിലെയും ശ്വാസകോശത്തിലെയും കാൻസറുകളിൽ നിന്ന് സംരക്ഷിച്ചേക്കാം.

 

this vegetable helps to control high blood pressure

 

ഫൈബർ, കോളിൻ, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ പോലുള്ള ആരോഗ്യകരമായ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് തക്കാളി. അവയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എൽഡിഎൽ, "മോശം" കൊളസ്ട്രോൾ,  അളവ് കുറയ്ക്കാൻ സഹായിക്കും.

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കാരണങ്ങൾ എന്തൊക്കെ?

അനാരോഗ്യകരമായ ഭക്ഷണരീതി
വ്യായാമമില്ലായ്മ
മദ്യത്തിന്റെ ഉയർന്ന ഉപഭോഗം
പ്രമേഹം
സമ്മർദ്ദം
അമിതവണ്ണം

അമിതമായി ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios