Asianet News MalayalamAsianet News Malayalam

Health Tips : പ്രമേഹമുള്ളവര്‍ ഷുഗര്‍ നിയന്ത്രിക്കാൻ രാവിലെ ഇവ കഴിക്കൂ...

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനോ താഴ്ത്തുന്നതിനോ ഇവര്‍ ചില ഭക്ഷണങ്ങള്‍ പരിപൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരാം

three healthy drinks which helps to lower blood sugar level for diabetics
Author
First Published Dec 23, 2023, 8:40 AM IST

പ്രമേഹമുള്ളവര്‍ ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണത്തില്‍ നല്ലരീതിയിലുള്ള നിയന്ത്രണം പാലിച്ചാണ് മുന്നോട്ട് പോകേണ്ടത്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനോ താഴ്ത്തുന്നതിനോ ഇവര്‍ ചില ഭക്ഷണങ്ങള്‍ പരിപൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരാം. ഒപ്പം തന്നെ ഷുഗര്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ചില ഭക്ഷണ-പാനീയങ്ങള്‍ അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതുമാണ്.

ഇത്തരത്തില്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാവിലെ കഴിക്കാവുന്ന ചില 'ഹെല്‍ത്തി'യായ പാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പ്രമേഹമുള്ളവരോട് എപ്പോഴും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ കഴിക്കാൻ നിര്‍ദേശിക്കുന്നതാണ് പാവയ്ക്ക ജ്യൂസ്. തീര്‍ച്ചയായും ഇത് തന്നെയാണ് ഡയബെറ്റിക്സിന് രാവിലെ കഴിക്കാവുന്നൊരു ഹെല്‍ത്തിയായ പാനീയം. കാരണം, രാവിലെ കഴിക്കുമ്പോള്‍ ഇതിനുള്ള ഫലം നല്ലതുപോലെ കിട്ടാം. കഴിയുന്നതും വെറുംവയറ്റില്‍ ആണ് ജ്യൂസ് കഴിക്കേണ്ടത്. ഇത് നല്ലതുപോലെ ഷുഗര്‍ കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പും കാര്‍ബും കലോറിയുമെല്ലാം കുറഞ്ഞ അളവിലാണ് പാവയ്ക്കയിലുള്ളത്. അതേസമയം ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. 

രണ്ട്...

ഉലുവ വെള്ളവും പ്രമേഹമുള്ളവര്‍ രാവിലെ കഴിക്കുന്നത് ഷുഗര്‍ നിയന്ത്രിക്കുന്നതിന് നല്ലതാണ്. രാത്രി തന്നെ ഉലുവ വെള്ളത്തില്‍ കുതിരാനിടണം, രാവിലെ ഈ വെള്ളം അരിച്ച് കഴിക്കുകയാണ് വേണ്ടത്. ഷുഗര്‍ കുറയ്ക്കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിന് പലരീതിയിലും നല്ലതാണ് ഉലുവ വെള്ളം. 

മൂന്ന്...

കറുവപ്പട്ടയിട്ട ഗ്രീൻ ടീ ആണ് പ്രമേഹരോഗികള്‍ക്ക് രാവിലെ കഴിക്കാവുന്ന മറ്റൊരു ഹെല്‍ത്തി പാനീയം. ഇതിനും ഷുഗറിനെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ പ്രമേഹരോഗികള്‍ക്ക് മധുരം ഒഴിവാക്കുമ്പോള്‍‍ അവര്‍ക്ക് അതിന് പകരമായി കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. കറുവപ്പട്ടയുടെ നേരിയ മധുരം ആണിവിടെ പ്രയോജനപ്പെടുന്നത്. ഇത്തരത്തില്‍ കറുവപ്പട്ട  ചായയിലേയ്ക്കും മറ്റുമായി ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. ഷുഗര്‍ കുറയ്ക്കാൻ മാത്രമല്ല പ്രമേഹത്തോട് അനുബന്ധമായി വരുന്ന പല ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാനും കറുവപ്പട്ട സഹായികമാണ്. ഗ്രീൻ ടീയുടെ ഗുണങ്ങളും ഇതിനോടൊപ്പം തന്നെ ലഭിക്കും.

Also Read:- രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtbevideo

Latest Videos
Follow Us:
Download App:
  • android
  • ios