രക്തത്തിലെ- അതായത് ശരീരത്തിലെ കെമിക്കലുകളുടെ അളവിനെ ബാലൻസ് ചെയ്ത് നിര്‍ത്തുന്നത് കരളാണ്. ശരീരത്തില്‍ നിന്ന് വേണ്ടാത്ത വിഷാംശങ്ങളെ പുറത്തുകളയുന്നതും കരളാണ്. അതുപോലെ പ്രോട്ടീൻ ഉത്പാദനം, അയേണ്‍ സ്റ്റോറേജ്, നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളെ ഊര്‍ജ്ജമാക്കി മാറ്റുന്നത് തുടങ്ങി അതീവപ്രധാനമായ എത്രയോ ധര്‍മ്മങ്ങളാണ് കരള്‍ നിറവേറ്റുന്നത്. 

നമ്മുടെ ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. ഏത് അവയവമാണെങ്കിലും അതിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെട്ടാല്‍ ആകെ ആരോഗ്യം തന്നെയാണ് ബാധിക്കപ്പെടുക. എങ്കില്‍ക്കൂടിയും ചില അവയവങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നത് പറയാതിരിക്കാനാവില്ല.

അത്തരത്തില്‍ ഏറെ പ്രാധാന്യമുള്ളൊരു അവയവമാണ് കരള്‍. രക്തത്തിലെ- അതായത് ശരീരത്തിലെ കെമിക്കലുകളുടെ അളവിനെ ബാലൻസ് ചെയ്ത് നിര്‍ത്തുന്നത് കരളാണ്. ശരീരത്തില്‍ നിന്ന് വേണ്ടാത്ത വിഷാംശങ്ങളെ പുറത്തുകളയുന്നതും കരളാണ്. അതുപോലെ പ്രോട്ടീൻ ഉത്പാദനം, അയേണ്‍ സ്റ്റോറേജ്, നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളെ ഊര്‍ജ്ജമാക്കി മാറ്റുന്നത് തുടങ്ങി അതീവപ്രധാനമായ എത്രയോ ധര്‍മ്മങ്ങളാണ് കരള്‍ നിറവേറ്റുന്നത്. 

അതുകൊണ്ട് തന്നെ കരള്‍ ബാധിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഒരു മനുഷ്യന്‍റെ താളം മുഴുവനായി തെറ്റിപ്പോകും. കരളിനെ കാര്യമായും ബാധിക്കുന്ന രോഗം ഫാറ്റി ലിവര്‍ ആണ്. ഇത് മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാതെ ബാധിക്കപ്പെടുന്നതും ഉണ്ട്. ഫാറ്റി ലിവര്‍ എന്നാല്‍ കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയെന്നാണ് അര്‍ത്ഥം. ഇങ്ങനെ സംഭവിച്ചാല്‍ അത് കരളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. വളരെ ഗൗരവമുള്ളൊരു അവസ്ഥയാണെന്ന് സാരം. 

ഫാറ്റി ലിവര്‍ ആദ്യമേ ശ്രദ്ധിക്കാനായില്ലെങ്കില്‍ ഇത് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസിലേക്ക് നീങ്ങും. രോഗിയെ മരണത്തിലേക്ക് വരെയെത്തിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇതെക്കുറിച്ച് മിക്കവരും കേട്ടിരിക്കും. 

ലിവര്‍ സിറോസിസ് രോഗിയില്‍ പ്രകടമാകുന്ന മൂന്ന് ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എപ്പോഴും മയക്കം അല്ലെങ്കില്‍ ക്ഷീണം. അതായത് നിത്യജീവിതത്തില്‍ സാധാരണയായി ഒരു വ്യക്തി ചെയ്തുപോരുന്ന കാര്യങ്ങളൊന്നും ചെയ്യാനാകാത്ത അവസ്ഥ. ഇതാണ് ഒരു ലക്ഷണം. ഈ അവസ്ഥയില്‍ രോഗിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കില്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പോലും ഉറക്കം വരുന്നതായി അനുഭവപ്പെടാം. 

കാര്യങ്ങളില്‍ എപ്പോഴും അവ്യക്തത അല്ലെങ്കില്‍ 'കണ്‍ഫ്യൂഷൻ' അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു ലക്ഷണം. ഇത്തരമൊരു സ്വഭാവം നേരത്തെ ഉണ്ടായിരുന്നില്ലാത്തവരില്‍ ഏതെങ്കിലുമൊരു ഘട്ടം മുതല്‍ ഇത് കാണുന്നുണ്ടെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. കൈകാര്യം ചെയ്യാനാകാത്ത വിധമുള്ള ആശയക്കുഴപ്പമോ അവ്യക്തതയോ ആണ് ഇതില്‍ വരിക. 

സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്നാമതായി ലക്ഷണം വരുന്നത്. ഇതും കരള്‍ അപകടത്തിലാണെന്നതിന്‍റെ (സിറോസിസ്) സൂചനയാകാം. മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ എല്ലാം ലക്ഷണങ്ങളില്‍ ഇവയും പെടാം. അതിനാല്‍ തന്നെ ഇത്തരം പ്രയാസങ്ങള്‍ നേരിടുന്നപക്ഷം പെട്ടെന്ന് തന്നെ പരിശോധന നടത്തുകയാണ് വേണ്ടത്. 

വയറ്റില്‍ നീര്, അന്നനാളത്തില്‍ പൊട്ടലുണ്ടാകുന്നത് മൂലം ബ്ലീഡിംഗ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളും സിറോസിസില്‍ കാണാറുണ്ട്. എന്നാലിവയെല്ലാം രോഗം വളരെ ഗുരുതരമാകുമ്പോഴാണ് പലപ്പോഴും പ്രകടമാവുക. അതിനാല്‍ ആദ്യമേ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ തന്നെ പരിശോധന നടത്തിയിരിക്കണം. 

വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, വണ്ണം കുറയുക, വയറ് നിറഞ്ഞിരിക്കുന്നതായി തോന്നുക, അടിവയറ്റിലും കാലിലും നീര്, തളര്‍ച്ച, ചര്‍മ്മം മഞ്ഞനിറമാവുക- കണ്ണില്‍ വെളുത്ത നിറം പടരുക (മഞ്ഞപ്പിത്തലക്ഷണങ്ങള്‍) എന്നിവയെല്ലാം ഫാറ്റി ലിവറിനെ സൂചിപ്പിക്കുന്നതാകാം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുമ്പോള്‍ തുടക്കത്തില്‍ തന്നെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തുക. 

Also Read:- തലകറക്കവും തുടര്‍ന്നുള്ള വീഴ്ചയും നിസാരമാക്കരുത്; ഭാവിയിലേക്കുള്ള സൂചനയാകാം