Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ വിളർച്ച തടയാൻ സഹായിക്കും

സ്ത്രീകൾ, കുട്ടികൾ എന്നിവരിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലകറക്കം, ക്ഷീണം, തലവേദന, നഖങ്ങൾ പൊട്ടുക, ശ്വാസം മുട്ടൽ, നെഞ്ച് വേദന എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

Tips That May Help Prevent Iron Deficiency
Author
Trivandrum, First Published Sep 15, 2021, 10:36 PM IST

ഇരുമ്പിന്റെ കുറവ് പോഷകാഹാരക്കുറവുകളിൽ ഏറ്റവും സാധാരണമായ ഒന്നാണ്. അത് ശ്രദ്ധിക്കേണ്ട ഒരു പ്രശ്നവുമാണ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്പ്. അതിന്റെ അപര്യാപ്തത ശരീരത്തിന്റെ പ്രവർത്തനത്തിന് കാരണമാകും. ഇരുമ്പിന്റെ കുറവ് വിളർച്ച എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം.

സ്ത്രീകൾ, കുട്ടികൾ എന്നിവരിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലകറക്കം, ക്ഷീണം, തലവേദന, നഖങ്ങൾ പൊട്ടുക, ശ്വാസം മുട്ടൽ, നെഞ്ച് വേദന എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് അറിയാം...

ഒന്ന്...

ഇലക്കറികൾ കഴിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇരുമ്പ് അടങ്ങിയ ഇലക്കറികൾ ധാരാളം കഴിക്കുക. ചീര, ബ്രൊക്കോളി എന്നിവ നല്ല ഉദാഹരണങ്ങളാണ്. 

രണ്ട്...

പയർ, പരിപ്പ്, കടല, സോയാബീൻ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഏകദേശം ഒരു കപ്പ് പയർ  ശരീരത്തിന് 6.6 മില്ലിഗ്രാം മൂല്യമുള്ള ഇരുമ്പ് നൽകും. പയർവർഗ്ഗങ്ങളിൽ പ്രോട്ടീൻ, ഫൈബർ, ബി വിറ്റാമിനുകൾ, ഫോളേറ്റ്, കാൽസ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഫ്ളാക്സ് സീഡ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവ ഇരുമ്പ്, സിങ്ക്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ്. കൂടാതെ, ഇവയിൽ പ്രോട്ടീൻ, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

നാല്...

കപ്പലണ്ടി,  വാൾനട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവയിൽ ഇരുമ്പും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.

ഇനി മുടി കരുത്തോടെ വളരും; ഇവ ഉപയോ​ഗിച്ച് നോക്കൂ

Follow Us:
Download App:
  • android
  • ios