Asianet News MalayalamAsianet News Malayalam

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' ഇന്ന് പലരെയും ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. 

tips to boost bone health for stronger joints
Author
First Published Nov 9, 2023, 10:03 AM IST

ആരോഗ്യകരമായ ജീവിതത്തിന് എല്ലുകളുടെ ബലം അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' ഇന്ന് പലരെയും ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. 

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്.

രണ്ട്...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം. 

മൂന്ന്...

കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ കഴിക്കാം. 

നാല്...  

സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

അഞ്ച്...

ഉയർന്ന യൂറിക് ആസിഡാണ് സന്ധി വേദനയ്ക്കുള്ള ഒരു സാധാരണ കാരണം. ധാരാളം മാംസവും മദ്യവും കഴിക്കുന്നവരിലാണ് ഉയര്‍ന്ന യൂറിക് ആസിഡ് കാണപ്പെടുന്നത്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സന്ധി സംബന്ധമായ വേദന കുറയ്ക്കുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് സാധാരണ നിലയിലാക്കാനും നല്ലത്. 

ആറ്... 

വെള്ളം ധാരാളം കുടിക്കുക. അതും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഏഴ്... 

ശരീരഭാരം കൂടാതെ നോക്കുക. അതുപോലെ തന്നെ വ്യായാമം ചെയ്യാനും മറക്കരുത്. ഇവയൊക്കെ എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

Also read: മഞ്ഞള്‍ അമിതമായി കഴിച്ചാല്‍ ഉണ്ടാകുന്ന നാല് ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്...

youtubevideo


 

Follow Us:
Download App:
  • android
  • ios