മഞ്ഞുകാലം ആണ് വരുന്നത്; ആസ്ത്മയുള്ളവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക...
ഈ കാലാവസ്ഥയില്‍ ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ അധികരിക്കാതിരിക്കാനും, അതില്‍ നിന്ന് ആശ്വാസം ലഭിക്കാനും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാനാകും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മഞ്ഞുകാലമെന്നത് ആസ്ത്മ രോഗികളെ സംബന്ധിച്ച് ഏറെ പ്രതിസന്ധികള്‍ വന്നുനിറയുന്ന സമയമാണ്. ആസ്ത്മയുടെ എല്ലാ പ്രയാസങ്ങളും മൂര്‍ധന്യാവലസ്ഥയിലെത്തുന്ന സമയം. ശ്വാസതടസം, നെഞ്ചിനുള്ളിലെ അസ്വസ്ഥത, കഫക്കെട്ട് എല്ലാം മഞ്ഞുകാലത്ത് കൂടും.
ഈ കാലാവസ്ഥയില്‍ ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ അധികരിക്കാതിരിക്കാനും, അതില്‍ നിന്ന് ആശ്വാസം ലഭിക്കാനും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാനാകും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക. തീവ്രമായ കാലാവസ്ഥയാണെങ്കില്‍ പുറത്തുപോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതിന് അനുസരിച്ച് ക്രമീകരിക്കാനാകും. അധികവും വൈകുന്നേരങ്ങളിലും രാത്രികളിലും പുറത്തുപോകുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഈ സമയത്ത് തണുപ്പ് ഏറെയാണ്. കഴിവതും ആവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നത് ഉച്ചയോട് അടുപ്പിച്ചാക്കാം.
രണ്ട്...
എയര്‍ പ്യൂരിഫയറിന്‍റെ ഉപയോഗവും തണുപ്പുകാലത്ത് ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിന് സഹായകമായിരിക്കും. ഹെപ്പ ഫില്‍ട്ടറാണെങ്കില്‍ കൂടുതല്‍ നല്ലതാണ്. ഇത് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കുറയ്ക്കും.
മൂന്ന്...
തണുപ്പുകാലങ്ങളില്‍ ആസ്ത്മ രോഗികളുള്ള വീടുകളിലും കെട്ടിടങ്ങളിലും ജനാലകള്‍ അടച്ചുതന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ വാതിലുകളും. ഇതും ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കും.
നാല്...
ഡീഹ്യുമിഡിഫയേഴ്സിന്‍റെ ഉപയോഗവും നല്ലതാണ്. വീടിന് അകത്ത് 30നും 50നും ഇടയ്ക്ക് ഹ്യുമിഡിറ്റി സൂക്ഷിക്കാനായാല്‍ ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ നിയന്ത്രിക്കാൻ സാധിക്കും.
അഞ്ച്...
തണുപ്പുകാലത്ത് പുറത്തിറങ്ങുമ്പോള്‍ അനുയോജ്യമായ വസ്ത്രം ധരിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. തൊപ്പി, സൺഗ്ലാസ്, ആവശ്യമെങ്കില്‍ മാസ്ക് എന്നിവയെല്ലാം ധരിക്കുന്നത് നല്ലതാണ്.
ആറ്...
നിങ്ങള്‍ ഏറ്റവുമധികം സമയം ചെലവിടുന്ന ഇടങ്ങളെല്ലാം പരമാവധി വൃത്തിയോടെ കൊണ്ടുനടക്കാനും ശ്രമിക്കേണ്ടതാണ്. വാക്വം ക്ലീനര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിക്കുക.
ഏഴ്...
പുകവലിക്കുന്നവരുടെ സമീപത്ത് പോയി നില്‍ക്കാതിരിക്കുക. ഇതും ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ കൂട്ടും. അതും തണുപ്പുകാലം കൂടിയാകുമ്പോള്‍ എല്ലാ പ്രയാസവും ഇരട്ടിക്കാനുള്ള അനുകൂലമായ കാലാവസ്ഥ പുറത്തുനില്‍ക്കുകയാണ്.
എട്ട്...
കിടക്കയും, കിടക്കവിരികളും, പുതപ്പും, തലയിണ കവറുകളും തലയിണയുമെല്ലാം പരമാവധി വൃത്തിയാക്കി വയ്ക്കാനും തണുപ്പുകാലത്ത് ശ്രദ്ധിക്കണം.
Also Read:- ബിപി കുറയ്ക്കാൻ അവക്കാഡോ കഴിച്ചാല്‍ മതി! എങ്ങനെയെന്ന് കൂടി അറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-