ലോകത്താകമാനം സംഭവിക്കുന്ന മരണങ്ങളുടെ 12.8 ശതമാനത്തിലും ബിപി ഒരു ഘടകമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അത്രമാത്രം അപകടകാരിയായ ആരോഗ്യാവസ്ഥയാണ് ബിപി. 

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദത്തെ ഒരു ജീവിതശൈലീരോഗമായാണ് നേരത്തെ മുതല്‍ തന്നെ നാം കണക്കാക്കിവരുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ അല്‍പം കൂടി ഗൗരവത്തോടെ മിക്കവരും ഇന്ന് സമീപിക്കുന്നുണ്ട്. കാരണം ഹൃദയാഘാതമടക്കമുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വരെ ബിപി വലിയ രീതിയില്‍ കാരണമാകുന്നുണ്ട് എന്ന തിരിച്ചറിവ് തന്നെ. 

ലോകത്താകമാനം സംഭവിക്കുന്ന മരണങ്ങളുടെ 12.8 ശതമാനത്തിലും ബിപി ഒരു ഘടകമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അത്രമാത്രം അപകടകാരിയായ ആരോഗ്യാവസ്ഥയാണ് ബിപി. 

ബിപി നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമെല്ലാം പ്രധാനമായും നാം, നമ്മുടെ ജീവിതരീതികളിലാണ് ശ്രദ്ധ ചെലുത്തേണഅടത്. അതുതന്നെ ഭക്ഷണമാണ് കാര്യമായും കരുതേണ്ടത്. ഉപ്പ് അഥവാ സോഡിയം കഴിക്കുന്നത് ബിപി ഉയര്‍ത്തും. ഇതാണ് ബിപി രോഗികള്‍ ഏറെയും ശ്രദ്ധിക്കേണ്ട ഒന്ന്. 

അതിനാലാണ് ബിപി രോഗികളോട് ഉപ്പ് ഒഴിവാക്കാനോ നല്ലതുപോലെ കുറയ്ക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന് പിന്നിലെ കാര്യം. ഉപ്പ് ഒഴിവാക്കുന്നതിനൊപ്പം തന്നെ ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുക കൂടി ചെയ്താല്‍ ബിപിയെ കുറെക്കൂടി ഫലവത്തായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തില്‍ ബിപി കുറയ്ക്കാൻ കഴിക്കാവുന്ന ഒന്നാണ് അവക്കാഡോ. 

അവക്കാഡോ എങ്ങനെയാണ് ബിപി കുറയ്ക്കാൻ സഹായിക്കുകയെന്ന സംശയം ആര്‍ക്കുമുണ്ടാകാം. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായകമാകുന്നത്. പൊട്ടാസ്യം 'നാച്വറലി' തന്നെ ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഘടകമാണ്. നേന്ത്രപ്പഴം, അവക്കാഡോ ഒക്കെ പോലെ പൊട്ടാസ്യത്താല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ബിപി കുറയുന്നു. 

എന്നാല്‍ നേന്ത്രപ്പഴത്തെയൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ അളവില്‍ തന്നെ പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് അവക്കാഡോയില്‍ ആണെന്ന് പറയാം. ഒരു പകുതി അവക്കാഡോയില്‍ 345 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടാകും. ഇതിനൊപ്പം സോഡിയം കുറഞ്ഞ ഡയറ്റ് രീതി കൂടി പാലിക്കാൻ സാധിച്ചാല്‍ ബിപി കാര്യക്ഷമമായി നിയന്ത്രിക്കാം. 

അവക്കാഡോയിലുള്ള 'ഒലീയിക് ആസിഡ്'ഉം ബിപിയും ഒപ്പം കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് നല്ലതുതന്നെ. 

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ അവക്കാഡോ കഴിക്കുന്നത് വയറിനും ദഹനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം നല്ലതാണ്. കലോറിയും, ഹെല്‍ത്തിയായ കൊഴുപ്പിമെല്ലാം ഇതിനൊപ്പം തന്നെ അവക്കാഡോയില്‍ കൂടുതലാണ് കെട്ടോ. അതിനാല്‍ തന്നെ പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാൻ ഇത് നല്ലതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ അവക്കാഡോ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഇക്കാരണം കൊണ്ടാണ്. 

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കുമെല്ലാം അവക്കാഡോ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ-സിയൊക്കെയാണ് ഇതിന് കാരണമാകുന്നത്. നേന്ത്രപ്പഴം, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, ഓറഞ്ച്, സ്പിനാഷ്, ഉരുളക്കിഴങ്ങ്, ഡ്രൈഡ് ആപ്രിക്കോട്ട്, ബ്രൊക്കോളി എന്നീ വിഭവങ്ങളെല്ലാം ഇതുപോലെ പൊട്ടാസ്യത്താല്‍ സമ്പന്നമായവയാണ്. 

Also Read:- കാല്‍ വേദന നിസാരമായി തള്ളിക്കളയേണ്ട; ജീവൻ അപകടത്തിലാണെന്നതിന്‍റെ സൂചന വരെയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo