ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ഇടുപ്പു വേദന,  അടിവയറ്റിൽ വേദന, അസ്വസ്ഥത, ബ്ലീഡിങ്, മൂത്രത്തില്‍ നിറവ്യത്യാസവും ദുര്‍ഗന്ധവും തുടങ്ങിയവ മൂത്രനാളിയിലെ അണുബാധ മൂലമുണ്ടാകാം.

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ അത്ര നിസാരമായി കാണേണ്ട. രുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം. 

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ഇടുപ്പു വേദന, അടിവയറ്റിൽ വേദന, അസ്വസ്ഥത, ബ്ലീഡിങ്, മൂത്രത്തില്‍ നിറവ്യത്യാസവും ദുര്‍ഗന്ധവും തുടങ്ങിയവ മൂത്രനാളിയിലെ അണുബാധ മൂലമുണ്ടാകാം. ഇവയ്ക്കു പുറമെ വൃക്കകളെയും ഇതു ബാധിക്കാം. മൂത്രത്തിലെ അണുബാധ സൂക്ഷിച്ചില്ലെങ്കിൽ ചിലരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. ആന്റിബയോട്ടിക്സ് എടുത്താൽ അണുബാധ മാറുന്നതാണെങ്കിലും, ഇത് വരാതെ നോക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. 

യുടിഐ തടയാൻ സഹായിക്കുന്ന ചില ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

മൂത്രമൊഴിക്കാന്‍ തോന്നിയാല്‍, മൂത്രം പിടിച്ചുവയ്ക്കാതെ ഉടനെ തന്നെ വാഷ്റൂമിൽ പോവുക. 

രണ്ട്... 

വെള്ളം ധാരാളം കുടിക്കുക. ഇത് മൂത്രം പോകാന്‍ സഹായിക്കും. ഇതിലൂടെ മൂത്രനാളിയിലും മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാൻ സാധിക്കും. 

മൂന്ന്...

ശരീരശുചിത്വം പാലിക്കാത്തവർക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. അതിനാല്‍ സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 

നാല്... 

നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കുക. 

അഞ്ച്...

ലൈംഗികബന്ധത്തിലേർപ്പെടും മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം.

ആറ്... 

സാനിട്ടറി പാഡുകള്‍ അടിക്കടി മാറ്റാനും ശ്രദ്ധിക്കുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo