Asianet News MalayalamAsianet News Malayalam

നന്നായി ഉറങ്ങാന്‍ സാധിക്കാറില്ലേ? എങ്കില്‍ ഭാവിയില്‍ ഈ പ്രശ്‌നം നിങ്ങളെ പിടികൂടാം...

2002ല്‍ തുടങ്ങിയ പഠനത്തിന്റെ നിഗമനങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇന്‍സോമ്‌നിയ' അഭിമുഖീകരിച്ചിരുന്ന ഒരു കൂട്ടം ആളുകള്‍ക്ക് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ഗവേഷകര്‍ പഠനവിധേയമാക്കിയത്

trouble in falling asleep may cause cognitive impairment in future
Author
USA, First Published Jun 12, 2021, 9:03 AM IST

മുതിര്‍ന്ന ഒരാളെ സംബന്ധിച്ച് ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള തുടര്‍ച്ചയായ, ആഴത്തിലുള്ള ഉറക്കം ആവശ്യമാണ്. ഇത് ഒരേസമയം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. 

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ആവശ്യമായത്രയും സമയമോ ആവശ്യമായ രീതിയിലോ ഉറങ്ങാന്‍ കഴിയാത്തവര്‍ നിരവധിയാണ്. ഉറക്കമില്ലായ്മ അഥവാ 'ഇന്‍സോമ്‌നിയ' പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും അതിന് സമയബന്ധിതമായ ചികിത്സ വേണ്ടതാണെന്നും വിദഗ്ധര്‍ പറയുന്നു. 

'ഇന്‍സോമ്‌നിയ' തന്നെ പല രീതികളിലുമാണ് വ്യക്തികള്‍ നേരിടുന്നത്. ചിലര്‍ ആവശ്യമായത്ര സമയം ഉറങ്ങുന്നില്ലായിരിക്കാം. ചിലര്‍, ഉറങ്ങിയാലും ഇടവിട്ട് ഞെട്ടിയെഴുന്നേല്‍ക്കാം. മറ്റ് ചിലരാകട്ടെ, ഇടയ്ക്ക് എഴുന്നേറ്റില്ലെങ്കിലും ആഴത്തിലുള്ള സ്വസ്ഥമായ ഉറക്കമില്ലാതെ പോകാം. ഇതൊന്നുമല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാതെ ഏറെ സമയം ചിലവിട്ട ശേഷം അല്‍പാല്‍പമായി ഉറങ്ങുന്നവരുമുണ്ട്. ഇതെല്ലാം 'ഇന്‍സോമ്‌നിയ'യുടെ ഭാഗമായി വരാവുന്ന പ്രശ്‌നങ്ങളാണ്. 

ഇക്കൂട്ടത്തില്‍ ആഴത്തില്‍ ഉറങ്ങാന്‍ സാധിക്കാത്തവരെ പറ്റിയും നമ്മള്‍ പറഞ്ഞു. ഈ വിധത്തില്‍ പതിവായി സ്വസ്ഥമായ ഉറക്കം നേടാന്‍ കഴിയാത്തവരെ സംബന്ധിച്ച് അവര്‍ക്ക് ഭാവിയില്‍ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

 

trouble in falling asleep may cause cognitive impairment in future

 

നേരത്തെ സമാനമായ നിരീക്ഷണങ്ങള്‍ പങ്കുവച്ചുകൊണ്ട് പല പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 'സ്ലീപ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പുതിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

2002ല്‍ തുടങ്ങിയ പഠനത്തിന്റെ നിഗമനങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇന്‍സോമ്‌നിയ' അഭിമുഖീകരിച്ചിരുന്ന ഒരു കൂട്ടം ആളുകള്‍ക്ക് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ഗവേഷകര്‍ പഠനവിധേയമാക്കിയത്. പല വിധത്തിലുള്ള ആധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പഠനപ്രക്രിയയില്‍ അന്ന് 'ഇന്‍സോമ്‌നിയ' നേരിട്ടിരുന്ന പലരും 2016ഓടെ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഗവേഷകര്‍ കണ്ടെത്തി. 

ഓര്‍മ്മ പ്രശ്‌നം, ചിന്തിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമായി ചെയ്യുന്നതിനുള്ള തടസം, ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കാതിരിക്കുക, കാര്യങ്ങള്‍ മനസിലാക്കുന്നതിന് താമസം വരിക, സ്ഥലകാല ബോധം നഷ്ടമാവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവരില്‍ പ്രധാനമായും കണ്ടെത്തിയത്. 

 

trouble in falling asleep may cause cognitive impairment in future

 

എന്നാല്‍ ഉറക്കമില്ലായ്മയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ഈ ബന്ധം വ്യക്തികളെ സംബന്ധിച്ച് മാറിയും മറിഞ്ഞുമാണ് കിടക്കുന്നതെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ നിലവില്‍ സാധിക്കുന്നതല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്ര വിഭാഗത്തില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Also Read:- മാതാപിതാക്കള്‍ അറിയാന്‍; കുട്ടികളെ ബാധിക്കുന്ന അഞ്ച് മാനസികപ്രശ്‌നങ്ങളും ലക്ഷണങ്ങളും...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios