ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. 

പ്രമേഹത്തിന്‍റെ ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌ വരുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമാകാം. പ്രത്യേകിച്ച് കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലും ഈ പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നു. കൂടാതെ ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ-ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹം മൂലമാകാം. ചിലരില്‍ പ്രമേഹം മൂലം ചര്‍മ്മം വരണ്ടതാകാം. 

2. കാലുകളിലെ മാറ്റങ്ങള്‍

കാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത, പാദങ്ങളിലെ മുറിവ് ഉണങ്ങാൻ സമയമെടുക്കുക തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പു നിറം എന്നിവയും ഇത് മൂലം ഉണ്ടായേക്കാം. 

3. കണ്ണിലെ മാറ്റങ്ങള്‍

 കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. അതുപോലെ കാഴ്ച പ്രശ്നങ്ങളും പ്രമേഹം മൂലമുണ്ടാകാം. 

4. കേള്‍വി പ്രശ്നങ്ങള്‍

കേള്‍വി പ്രശ്നങ്ങളും ചിലരില്‍ ചിലപ്പോള്‍ പ്രമേഹം മൂലമുണ്ടാകാം. 

5. മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങളും മറ്റ് ലക്ഷണങ്ങളും

അടിക്കടി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക, മാനസിക പ്രശ്നങ്ങള്‍, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

youtubevideo