Asianet News MalayalamAsianet News Malayalam

ജനനേന്ദ്രിയം ഘടന വരുത്താന്‍ മീനിന്റെ തൊലി; ട്രാന്‍സ് വുമണിന്റെ ശസ്ത്രക്രിയ വിജയം

1999ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മജുവിന് പിന്നീട് ജനനേന്ദ്രിയത്തിന്റെ ഘടന ക്രമേണ നഷ്ടപ്പെടുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പലപ്പോഴും കാരണമാകാറുണ്ട്

vagina-reconstructive surgery using the skin of fish
Author
Brazil, First Published May 16, 2019, 3:44 PM IST

മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയം ഘടന വരുത്താനുള്ള ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ വിധേയയായി. ബ്രസീലിലാണ് മജു എന്ന ട്രാന്‍സ് വുമണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 

1999ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മജുവിന് പിന്നീട് ജനനേന്ദ്രിയത്തിന്റെ ഘടന ക്രമേണ നഷ്ടപ്പെടുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പലപ്പോഴും കാരണമാകാറുണ്ട്. ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുന്ന കൂട്ടത്തിലാണ് ബ്രസീലിലെ 'ഫോര്‍ട്ടാല്‍സീ'യിലുള്ള ഒരു സര്‍ജനെ കുറിച്ചറിഞ്ഞത്. 

തുടര്‍ന്ന് മജു ഇവിടെയെത്തി. കഴിഞ്ഞ 23ന് മുപ്പത്തിയഞ്ചുകാരിയായ ഇവരുടെ ശസ്ത്രക്രിയ നടന്നു. തിലോപ്പിയ എന്ന മീനിന്റെ ചര്‍മ്മമാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം, റേഡിയേഷനിലൂടെ അണുവിമുക്തമാക്കായ മീന്‍ ചര്‍മ്മമാണ് ഉപയോഗിച്ചത്. 

ഇത്തരത്തില്‍ ശുദ്ധീകരിക്കുന്ന മീന്‍ ചര്‍മ്മം രണ്ട് വര്‍ഷക്കാലത്തേക്ക് വരെ സൂക്ഷിക്കാന്‍ കഴിയും. മീനിന്റെ മണമോ, അതിന്റെ മറ്റ് ഘടകങ്ങളോ അവശേഷിക്കാത്ത വിധത്തില്‍ ഒരു ജെല്‍ രൂപത്തിലായിരിക്കും ഇത് അവസാനഘട്ടത്തില്‍. ഇത് ആക്രിലിക് ഉപയോഗിച്ചുണ്ടാക്കിയ യോനിയുടെ മാതൃകയില്‍ പൊതിഞ്ഞ് ബ്ലാഡറിനും മലാശയത്തിനും ഇടയിലായി വയ്ക്കും. ദിവസങ്ങള്‍ക്കുള്ളതില്‍ മീനിന്റെ ചര്‍മ്മത്തില്‍ നിന്ന് പുതിയ കലകള്‍ വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ മനുഷ്യശരീരം വലിച്ചെടുക്കുന്നു.

ബാക്കി വരുന്ന ഭാഗങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യും. പറയത്തക്ക മുറിവോ പാടുകളോ വരാത്ത ഒരു ശസ്ത്രക്രിയ ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. മജുവിന്റെ ശസ്ത്രക്രിയ പൂര്‍ണ്ണവിജയമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്, ഇപ്പോള്‍ ഇഷ്ടാനുസരണം നടക്കാനും, ജോലികള്‍ ചെയ്യാനുമെല്ലാം ഇവര്‍ക്കാവുന്നുണ്ടെന്നും വൈകാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios