Asianet News MalayalamAsianet News Malayalam

ചുമ മാറുന്നില്ലേ? എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ട പരിശോധന...

ചുമയ്ക്കൊപ്പം തളര്‍ച്ച, ശരീരവേദന എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയാക്കാം, നിങ്ങളുടെ ചുമ അല്‍പം പഴക്കം ചെന്നിരിക്കുന്നു എന്ന്

vitamin b12 can give relief to chronic cough hyp
Author
First Published Sep 27, 2023, 6:18 PM IST

ജലദോഷമോ തുമ്മലോ ചുമയോ എല്ലാം പിടിപെടുന്നത് സാധാരണമാണ്. എന്നാല്‍ ആഴ്ചകളോളം ഇത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതുണ്ട്. കാരണം പല രോഗങ്ങളുടെയും ഭാഗമായിട്ടായിരിക്കാം നിങ്ങളിലെ ചുമയും ജലദോഷവും നീണ്ടുനില്‍ക്കുന്നത്. 

ചുമയ്ക്കൊപ്പം തളര്‍ച്ച, ശരീരവേദന എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയാക്കാം, നിങ്ങളുടെ ചുമ അല്‍പം പഴക്കം ചെന്നിരിക്കുന്നു എന്ന്. ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നിങ്ങളാദ്യം പരിശോധിക്കേണ്ടത് വൈറ്റമിൻ ബി 12 അളവാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.

കാരണം വൈറ്റമിൻ ബി 12 വേണ്ട അളവില്‍ ശരീരത്തിലുണ്ടെങ്കില്‍ അത് 'ക്രോണിക്' ആയ ചുമയ്ക്ക് ആശ്വാസം നല്‍കുമത്രേ. 

'വൈറ്റമിൻ ബി 12 ചുമയ്ക്ക് ആശ്വാസം നല്‍കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ വൈറ്റമിൻ ബി 12 ആണെങ്കില്‍ പെട്ടെന്ന് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. അതുകൊണ്ടാണ് പലരിലും വൈറ്റമിൻ ബി 12 കുറവ് കാണപ്പെടുന്നത്...'- പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു. 

ഇക്കാരണം കൊണ്ട് തന്നെ ചുമ നീണ്ടുനില്‍ക്കുന്ന പക്ഷം വൈറ്റമിൻ ബി 12 പരിശോധന കൂടി നടത്തുന്നത് ഏറെ ഉചിതമാണ്. 

നമ്മള്‍ നിത്യേന കഴിക്കുന്ന പല വിഭവങ്ങളിലൂടെയും വൈറ്റമിൻ ബി 12 ലഭിക്കാം.  നമ്മുടെ തലച്ചോറിന്‍റെയും നാഡികളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിൻ ബി 12 അത്യാവശ്യമാണ്. എങ്കിലും എളുപ്പത്തില്‍ നഷ്ടപ്പെട്ട് പോകാമെന്നതിനാല്‍ തന്നെ വീണ്ടും വൈറ്റമിൻ ബി12 ലഭിക്കുന്നതിനായി ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ നാം പുലര്‍ത്തേണ്ടതുണ്ട്. 

സാല്‍മണ്‍ പോലുള്ള മത്സ്യം, കട്ടത്തൈര്, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്സ്, സീഡ്സ് എന്നിവയെല്ലാം വൈറ്റമിൻ ബി 12ന്‍റെ മികച്ച ഉറവിടങ്ങളാണ്. കുട്ടികള്‍ക്കാണെങ്കില്‍ ദിവസത്തില്‍ 0.4-1.2 മൈക്രോഗ്രാം വൈറ്റമിൻ ബി 12ഉം കൗമാരക്കാര്‍ക്ക് 1.8 -2.4 മൈക്രോഗ്രാമും മുതിര്‍ന്നവര്‍ക്ക് 2.4 മൈക്രോഗ്രാം വരെയുമാണ്  ആവശ്യമായി വരുന്നത്. 

Also Read:- ഇഞ്ചി ചായ ഇഷ്ടമല്ലേ? എന്നാലീ ഗുണം കിട്ടാൻ പകരം കഴിക്കാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios