Asianet News MalayalamAsianet News Malayalam

ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാം

നമ്മുടെ മോശം ജീവിതരീതിയും ഒട്ടും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്‌നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാം.

Want to know how to lose your belly fat
Author
Trivandrum, First Published Dec 1, 2020, 2:20 PM IST

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മേരുടേയും പ്രധാന പ്രശ്നമാണ്. നമ്മുടെ മോശം ജീവിതരീതിയും ഒട്ടും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്‌നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം....

ഒന്ന്...

ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന, സുഗമമായ മലവിസർജ്ജനത്തിന് ഫൈബർ അനിവാര്യമാണെന്ന കാര്യം എല്ലാവർക്കും അറിയാം. നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 1000 പേരിൽ നടത്തിയ പഠനത്തിൽ  10 ഗ്രാം നാരുകൾ ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 3.7 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫ്ളാക്സ് വിത്തുകൾ, പയർവർഗ്ഗങ്ങൾ, അവാക്കാഡോ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.

രണ്ട്...

ഭാരം കൂടുന്നതിന് സമ്മർദ്ദം വലിയൊരു പങ്ക് വഹിക്കുന്നതായാണ് ​ഗവേഷകർ പറയുന്നത്. മോളിക്യുലർ ആന്റ് സെല്ലുലാർ എൻ‌ഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ശരീരത്തിലെ ഉയർന്ന കോർട്ടിസോളിന്റെ അളവ് കൂടുതൽ കഴിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഈ അധിക കൊഴുപ്പ് ഉണ്ടാകുന്നതിന് കാരണമാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്...

കുടവയര്‍ കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം കളയുകയും ചെയ്യുന്നു.

നാല്...

പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം നമ്മുടെ  ആരോഗ്യത്തെ ദോഷകരമായി  ബാധിക്കുന്നു. പഞ്ചസാരയിൽ സാധാരണയായി പകുതി ഗ്ലൂക്കോസും പകുതി ഫ്രക്ടോസും അടങ്ങിയിരിക്കുന്നു. കരളിന് മാത്രമേ ഫ്രക്ടോസിനെ നിശ്ചിതഅളവിൽ മെറ്റബോളിസ് ചെയ്യാൻ കഴിയുകയുള്ളു. എന്നാൽ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ കരളിൽ ഫ്രക്ടോസിന്റെ അളവ് ക്രമാതീതമായി കൂടുകയും അത് കൊഴുപ്പായി മാറുകയും ചെയ്യുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലമാണ് കരളിലും വയറിലും കൊഴുപ്പ് അടിയുന്നത്. അതിനാൽ, മധുരമുള്ള പാനീയങ്ങൾ, സോഡകൾ, ഉയർന്ന പഞ്ചസാര അടങ്ങിയ സ്പോർട്സ് പാനീയങ്ങൾ എന്നിവയോട് ബൈ പറയുക. 

അഞ്ച്...

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നന്നതിന് വ്യായാമം വളരെ പ്രധാനമാണ്. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ എയ്‌റോബിക് വ്യായാമത്തിലൂടെ  ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന  കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. മാത്രമല്ല ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ട ഉപാപചയ പ്രശ്നങ്ങൾ  പരിഹരിക്കാനും വ്യായാമം സഹായിക്കും.

ആറ്...

ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യുന്നതാണ്. ഇതിലെ അസറ്റിക് ആസിഡ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 

ഏഴ്...

 ഗ്രീൻ ടീ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ‌ഇതിലെ കഫീനും ആന്റിഓക്‌സിഡന്റ് എപിഗല്ലോകാടെക്കിൻ ഗാലേറ്റും (ഇജിസിജി) അടങ്ങിയിരിക്കുന്നതിനാൽ, ഇത് നിങ്ങളുടെ വയറ്റിൽ നിന്നുള്ള കൊഴുപ്പ് നഷ്ടപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ; ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ
 

Follow Us:
Download App:
  • android
  • ios