സ്ത്രീകളിൽ പ്രമേഹമുണ്ടെങ്കിൽ കാണുന്ന 5 ലക്ഷണങ്ങൾ
അമിത വിശപ്പ്, അമിത ദാഹം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കൽ എന്നിവ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ചൂണ്ടിക്കാട്ടുന്നു.

നിരവധി ആളുകളെ ബാധിക്കുന്ന ഒരു ജീവിതശെെലി രോഗമാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നു.
പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമേഹം സ്ത്രീകളിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രമേഹത്തെ സഹായിക്കാനും ശരിയായ ചികിത്സ തേടാനും സഹായിക്കും. പ്രമേഹമുണ്ടെങ്കിൽ സ്ത്രീകളിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
സ്ത്രീകളിൽ പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം മൂത്രനാളിയിലെ അണുബാധയാണ്. ഇത് മൂത്രനാളിയിൽ ബാക്ടീരിയകൾ പ്രവേശിക്കുമ്പോൾ വികസിക്കുന്നു. വേദനാജനകമായ മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക എന്നിവയ്ക്ക് കാരണമാകും.
രണ്ട്...
പ്രമേഹം ഉണ്ടെങ്കിൽ യോനിയിൽ വരൾച്ച സംഭവിക്കാം. ഉയർന്ന രക്തത്തിലെ പഞ്ചസാര യോനിയിലെ രക്തക്കുഴലുകൾക്ക് കേടുവരുത്തും. ഇത് ലൂബ്രിക്കേഷന്റെ അഭാവത്തിലേക്ക് നയിക്കുന്നു. തൽഫലമായി, ചില സ്ത്രീകൾക്ക് ലൈംഗികബന്ധം വളരെ വേദനാജനകമായി മാറുന്നു.
മൂന്ന്...
ആൻഡ്രോജൻ എന്നറിയപ്പെടുന്ന പുരുഷ ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ഇത് ക്രമരഹിതമായ ആർത്തവം, ശരീരഭാരം, മുഖക്കുരു, വിഷാദം, വന്ധ്യത എന്നിവയ്ക്ക് കാരണമാകും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഇൻസുലിൻ പ്രതിരോധവുമായി PCOS ബന്ധപ്പെട്ടിരിക്കുന്നു.
നാല്...
അമിത വിശപ്പ്, അമിത ദാഹം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കൽ എന്നിവ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ചൂണ്ടിക്കാട്ടുന്നു.
അഞ്ച്...
പ്രമേഹം സ്ത്രീകളിൽ അപ്രതീക്ഷിതമായി ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. നിങ്ങൾക്ക് ടൈപ്പ് 1 പ്രമേഹമുണ്ടെങ്കിൽ ഇൻസുലിൻ എടുക്കാൻ തുടങ്ങുമ്പോൾ ശരീരഭാരം കൂടാൻ തുടങ്ങും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Read more മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ