Asianet News MalayalamAsianet News Malayalam

ഹൃദ്രോ​ഗം തടയാൻ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

കൊഴുപ്പ് അടങ്ങിയ എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വെളിച്ചെണ്ണ, നെയ്യില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഹൃദ്രോ​ഗമുള്ളവര്‍ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത്.

Ways Prevent Heart Attack
Author
Trivandrum, First Published Oct 5, 2019, 5:01 PM IST

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ‌തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. 
ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദ്രോ​ഗം തടയാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ഓഫീസ് ജോലിയുമായി ബന്ധപ്പെട്ടു മിക്കവരിലും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. ഹൃദയത്തെയാകും അത് കൂടുതല്‍ ബാധിക്കുന്നത്. ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. അമിത മാനസിക സംഘര്‍ഷമുണ്ടാകുമ്പോൾ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കുകയും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്...

വ്യായാമം ചെയ്യാതിരിക്കുന്നത് ഹൃദയത്തെയാണ് ദോഷമായി ബാധിക്കുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. നടത്തം, ഓട്ടം, നീന്തല്‍ ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാം. ക്യത്യമായി വ്യായാമം ചെയ്യുന്നതിലൂടെ പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും, രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു.

മൂന്ന്...

കൊഴുപ്പ് അടങ്ങിയ എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വെളിച്ചെണ്ണ, നെയ്യില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഹൃദ്രോ​ഗമുള്ളവര്‍ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത്. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ സെലിയാക് എന്ന രോ​ഗം ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍​ഗങ്ങള്‍ പോലുള്ളവ ധാരാളം കഴിക്കുക.

നാല്...

പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ പൂര്‍ണമായും ഒഴിവാക്കുക. പുകവലിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കെട്ടികിടക്കുന്നതിനും, പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകുന്നു. അതോടൊപ്പം തന്നെ പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios