ശരീരത്തിലെ വിസർജ്യവസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയുമാണ്‌ വൃക്കളുടെ പ്രാഥമികമായ കർത്തവ്യം.

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത് അന്തരീക്ഷ മലിനീകരണം കൂടിയ ഇടങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്.

 ശരീരത്തിലെ വിസർജ്യവസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയുമാണ്‌ വൃക്കളുടെ പ്രാഥമികമായ കർത്തവ്യം. കൂടാതെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ്‌ കൂട്ടുന്ന എറിത്രോ പോയിട്ടിൻ എന്ന ഹോർേമാണിന്റെ ഉത്‌പാദനം, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം ഡിയെ സജീവമാക്കൽ എന്നിവയും വൃക്കകളുടെ ധർമമാണ്‌.

മരുന്നുകളുടെ അമിത ഉപയോ​ഗം, പാരമ്പര്യം എന്നിവയും വൃക്കരോ​ഗം ഉണ്ടാകുന്നതിന് കാരണമാകാം. ആരോഗ്യകരമായ ഭക്ഷണക്രമവും ക്യത്യമായ വ്യായാമവും ചെയ്താൽ വൃക്കരോ​ഗം ഒരു പരിധിവരെ തടയാനാകുമെന്ന് നാഷണൽ കിഡ്നി ഫൗണ്ടേഷൻ ചീഫ് മെഡിക്കൽ ഓഫീസർ എംഡി ജോസഫ് പറഞ്ഞു.വൃക്കരോഗങ്ങൾ പ്രധാനമായും രണ്ട് തരത്തിൽ...

ഒന്ന്...

 വളരെ പെട്ടെന്ന്‌ സംഭവിക്കുന്ന താത്‌കാലികമായ വൃക്കസ്തംഭനം. രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിതമായ രക്തസ്രാവം, വേദനസംഹാരികൾ തുടങ്ങിയവയാണ്‌ ഇതിനുള്ള കാരണങ്ങൾ.

രണ്ട്...

സ്ഥായിയായ വൃക്കസ്തംഭനം എന്നത്‌ നീണ്ടകാലയളവിൽ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്‌. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം എന്നിവയാണ്‌ എഴുപത്‌ ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാക്കുന്നത്‌.

വൃക്കകളെ ബാധിക്കുന്ന മറ്റസുഖങ്ങളായ വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകൾ മുതലായ മുതലായ തടസ്സങ്ങൾ, പാരമ്പര്യരോഗങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ ചേർന്ന്‌ ബാക്കി മുപ്പത്‌ ശതമാനം സ്ഥിയായ വൃക്കരോഗം ഉണ്ടാക്കുന്നു.