ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങളുണ്ട്. പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഇവയൊക്കെ...

പ്രോട്ടീന്റെ കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീൻ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരം മുട്ടയെന്നാണ്. അതേസമയം, മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങളുണ്ട്. പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഇവയൊക്കെ...

കോളീഫ്ളവർ...

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ളവർ. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

പാല്‍ക്കട്ടി...

ഒരൗണ്‍സ് പാല്‍ക്കട്ടിയില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്‍ക്കട്ടിയില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്‍കുന്നു.

സോയാബീൻ...

 സോയാബീൻ ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

പനീര്‍...

നിങ്ങള്‍ക്ക് ദിവസവും ഉപയോഗിക്കാവുന്ന, പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. 

പയർ വർഗങ്ങൾ...

 ചെറുപയർ, വൻപയർ, പരിപ്പു വർഗങ്ങൾ ഇവയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാമോളം പ്രോട്ടീൻ ഉണ്ട്. നാരുകൾ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.