നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് പ്രായമായവരില്‍ നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകാം. എന്നാല്‍ പ്രായം ആകുന്നതിന്‍റെ ലക്ഷണം മാത്രമല്ല ഈ നെറ്റിയിലെ ചുളിവുകള്‍ സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ അതൊരു രോഗത്തിന്‍റെ ലക്ഷണം കൂടിയാണെന്നാണ്  ഈ പഠനം പറയുന്നത്. ഫ്രാന്‍സില്‍ നടത്തിയൊരു പഠനത്തിലാണ് നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്‍റെ മുന്നറിയിപ്പാണെന്ന് കണ്ടെത്തിയത്.  ഫ്രാന്‍സിലെ സെന്‍റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റി 3200 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ മടിക്കാണിക്കരുതെന്നാണ് പഠനം പറയുന്നത്.

ഹൃദ്രോഗം അങ്ങനെ നിസാരമായി കാണരുത്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്.