Asianet News MalayalamAsianet News Malayalam

എന്താണ് സ്വപ്നാടനം ? സോംനാംബുലിസത്തിന്റെ ചില മാരകമായ വേർഷനുകൾ ഇങ്ങനെ

സാധാരണ ഗതിയിൽ സ്വപ്‌നാടനം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ ആരും ഇതിനു ചികിത്സ തേടാറുമില്ല. 

what is dream walking, some dangerous manifestations of somnambulism
Author
Trivandrum, First Published Jul 7, 2020, 10:49 AM IST

സ്വപ്നാടനം, നിദ്രാടനം എന്നീ പേരുകളിൽ അറിയപ്പെടുന്ന വളരെ സാമാന്യമായൊരു മെഡിക്കൽ കണ്ടീഷനാണ് 'സോംനാംബുലിസം'. രാത്രിയോ പകലോ, ഉറക്കത്തിന്റെ അബോധാവസ്ഥയിൽ, അതായത് വേണ്ടത്ര സ്വബോധത്തോടെയല്ലാതെ ഒരു വ്യക്തി നടത്തുന്ന പ്രവൃത്തികളെ സൂചിപ്പിക്കാനാണ് ഈ പേര് സാധാരണ വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ച് വരുന്നത്. സിനിമകളിൽ മാത്രമല്ല, നിത്യജീവിതത്തിലും പലരും കണ്ടിട്ടുണ്ടാകും ഇങ്ങനെ സ്വപ്നാടനം നടത്തുന്നവരെ. നടക്കുക, ഓടുക, ചാടുക, കരയുക തുടങ്ങി പല തരത്തിൽ ഇത് പ്രവർത്തികമാക്കപ്പെടാം. 

 

what is dream walking, some dangerous manifestations of somnambulism

 

സാധാരണഗതിയിൽ  ഒരാളുടെ ഉറക്കത്തിന്റെ ആദ്യമണിക്കൂറുകളിൽ, അഥവാ നമ്മുടെ സ്ലീപ്പ് സൈക്കിളിന്റെ ആദ്യത്തെ രണ്ടു ഭാഗങ്ങളിലാണ് ഇങ്ങനെയുള്ള നിദ്രാടന പ്രവണത കണ്ടുവരുന്നത്. കുട്ടികളിൽ ഈ പ്രവണത മുതിർന്നവരേക്കാൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ജനിക്കുന്ന കുഞ്ഞുങ്ങളിൽ 20 ശതമാനവും ജീവിതത്തിൽ എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും,സ്വപ്നാടനം നടത്തിയിട്ടുണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. മിക്കവാറും പെൺകുട്ടികളിൽ ആർത്തവമെത്തുന്നതോടെ സ്വപ്നാടനപ്രവണത പതിയെ ഇല്ലാതാവുകയാണ് പതിവ്. 

എന്താണ് സ്വപ്നാടനത്തിന് കാരണം? 

ഗവേഷകർ ഇന്നുവരെ ഇതിനു കൃത്യമായ ഒരു കാരണം കണ്ടെത്തിയിട്ടില്ല. കുടുംബത്തിൽ മറ്റുള്ളവർക്ക് ഇതേ പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾക്കും ഉണ്ടാകാൻ ഇടയുണ്ട് എന്നൊരു നിരീക്ഷണവും വൈദ്യശാസ്ത്ര സമൂഹത്തിൽ നിന്ന് വന്നിട്ടുണ്ട്. കാരണം എന്തെന്നത് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ല എങ്കിലും സ്വപ്നാടനത്തെ ട്രിഗർ ചെയ്യുന്ന ചിലതിനെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

  • ഉറക്കം വേണ്ടത്ര കിട്ടാതിരിക്കുക 
  • മാനസിക സമ്മർദ്ദം അനുഭവപ്പെടുക. ഉത്കണ്ഠയിലൂടെ കടന്നു പോവുക.
  • അണുബാധ മൂലമുള്ള പനികൾ
  • അളവിൽ കവിഞ്ഞ മദ്യപാനം 
  • മയക്കുമരുന്നിന്റെ ഉപയോഗം കാരണമുണ്ടാകുന്ന മതിഭ്രമം 
  • ചില മനോരോഗ മരുന്നുകളുടെ ഉപയോഗം
  • ഉറക്കത്തിൽ നിന്ന് ഒച്ച കേട്ടോ മറ്റോ ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണരുക 
  • മൂത്ര/മല വിസർജനം നടത്താനുള്ള ശങ്ക കാരണം  ഗാഢനിദ്രയിൽ നിന്ന് ഉണർന്നു പോവുക. 
  • സ്ലീപ് ആപ്നിയ

 

what is dream walking, some dangerous manifestations of somnambulism

 

സ്വപ്നാടനത്തിന് എന്താണ് ചികിത്സ ?

സാധാരണ ഗതിയിൽ സ്വപ്‌നാടനം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ ആരും ഇതിനു ചികിത്സ തേടാറുമില്ല. എന്നാലും, പരമാവധി കൃത്യസമയത്ത് ഉറങ്ങുക, ഉറക്കം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക, രാത്രി കിടക്കുന്ന മുറി ഇരുട്ടായിരിക്കാൻ ശ്രദ്ധിക്കുക,  രാത്രി മൂത്രശങ്ക ഉണ്ടാകാതിരിക്കാൻ വേണ്ടി കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിച്ചിട്ടു കിടക്കുക, ഉറങ്ങുന്നതിന് തൊട്ടുമുമ്പായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ഉറങ്ങും മുമ്പ് മനസ്സിനെ തണുപ്പിക്കാൻ വേണ്ടി നല്ലൊരു കുളി പാസ്സാക്കുക, രാത്രി ഉറങ്ങും മുമ്പ് മെഡിറ്റേഷൻ ശീലമാക്കുക എന്നിങ്ങനെ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും. ഒപ്പം, രാത്രി കിടപ്പറയുടെ വാതിൽ നല്ലപോലെ കുറ്റിയിട്ടു കിടന്നാൽ, പുറത്തേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാം. 

സ്വപ്നാടനത്തിന്റെ അവസ്ഥാന്തരങ്ങൾ, ചില മാരകമായ വേർഷനുകൾ 

  • യുകെയിലെ ബ്രെഡ്‌ഫോർഡ് ഷെയറിലുള്ള നാൻസി ലിവണ്ടൻ എന്ന വിദ്യാർത്ഥിനിക്ക് ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന അസുഖമുള്ളതുകൊണ്ട് കഴിഞ്ഞ നാലുവർഷമായി നല്ലപോലെ ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല. സ്വപ്‌നാടനത്തിനു  പുറമേ രാത്രിയിലുണ്ടാകുന്ന തുടർച്ചയായ പാനിക് അറ്റാക്കുകൾ കൂടി ചേർന്ന് അവരുടെ ജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. 
  • മേൽ ഓൾഡ് എന്ന ഇരുപത്തിമൂന്നുകാരിയായ സ്വപ്‌നാടകയ്ക്ക് രാത്രി ഉറക്കത്തിൽ ചായയുണ്ടാക്കാനും, അടുത്ത ദിവസം ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താനുമാകും.
  • അബെർഡീനിലുള്ള ഒരു സ്വപ്‌നാടക രാത്രി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി നടന്നത് ഒരു മൈൽ ദൂരമാണ്. സ്വപ്നത്തിൽ തണ്ണിമത്തൻ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ പോയ അവർ അതും വാങ്ങിത്തന്നെ തിരിച്ച് വീട്ടിലെത്തി. ഇത്രയും നേരം അവർ നല്ല ഉറക്കത്തിലായിരുന്നു എന്നുമാത്രം. 
Follow Us:
Download App:
  • android
  • ios