ആഹാര പദാര്‍ത്ഥങ്ങള്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടികള്‍ അപകടത്തിലാകുന്നത് കൂടിവരികയാണ്. പ്രാഥമിക ശുശ്രൂഷയിലൂടെ വീട്ടുകാര്‍ക്ക് തന്നെ ഈ അവസ്ഥയെ തരണം ചെയ്യാവുന്നതേയുള്ളൂ.

ആഹാര പദാര്‍ത്ഥങ്ങള്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടികള്‍ അപകടത്തിലാകുന്നത് കൂടിവരികയാണ്. പ്രാഥമിക ശുശ്രൂഷയിലൂടെ വീട്ടുകാര്‍ക്ക് തന്നെ ഈ അവസ്ഥയെ തരണം ചെയ്യാവുന്നതേയുള്ളൂ. പെട്ടെന്ന് ശ്വാസനാളം അടഞ്ഞു മരണം സംഭവിക്കാതിരിക്കാൻ വേണ്ട പ്രാഥമിക ശുശ്രൂഷ നമ്മൾ എല്ലാരും അറിഞ്ഞിരിക്കണം. 

അത്തരത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുകയാണ് കണ്ണൂര്‍ ജില്ലാ ഫയര്‍ ഓഫീസറായ അരുണ്‍ ഭാസ്കര്‍.

1. മുതിര്‍ന്നവര്‍ക്ക് ആണെങ്കില്‍ ആദ്യം മുഷ്ടി ചുരുട്ടിവച്ച് വയറിന് അകത്തേക്കും മുകളിലേക്കും തള്ളുക.

2. കുട്ടികളില്‍ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ കുട്ടികളെ ചുമയ്ക്കാന്‍ പ്രേരിപ്പിക്കുക

3. അതുപോലെ പൊക്കിളിന് മുകളിലായി കൈകൊണ്ട് അകത്തേക്കും മുകളിലേക്കും തള്ളുക.

4. നവജാത ശിശുക്കള്‍ ആണെങ്കില്‍ ആദ്യം കയ്യില്‍ കമഴ്ത്തിക്കിടത്തുക.

5. എന്നിട്ട് പുറത്ത് അഞ്ച് തവണ അടിക്കുക.

6. ഭക്ഷണം പുറത്തുവന്നില്ലെങ്കില്‍ അടുത്തതായി നെഞ്ചില്‍ രണ്ടുവിരല്‍ കൊണ്ട് അഞ്ചുതവണ ശക്തിയായി അമര്‍ത്തുക

7. അബോധാവസ്ഥയിലായാല്‍ കൃത്രിമശ്വാസം നല്‍കുക.

8. വായിലൂടെ രണ്ടുതവണ ശക്തിയായി ഊതുക.

YouTube video player