Asianet News Malayalam

അടുത്ത വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ എന്താണ് ചെയ്യേണ്ടത്...?

തൊട്ടടുത്ത വീട്ടിലെ ഒരാൾക്ക് കൊവിഡ് പോസിറ്റീവായാൽ വീട് മാറി താമസിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. ഡാനിഷ് പറഞ്ഞു. വീടുകൾ തമ്മിൽ രണ്ട് മീറ്ററിൽ‌ കൂടുതൽ അകലം ഉണ്ടെങ്കിൽ ആ വീട്ടിൽ‌ താമസിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ വീടുകൾ തമ്മിലുള്ള ദൂരം രണ്ട് മീറ്ററിൽ കുറവാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അതും സർജിക്കൽ‌ മാസ്ക് തന്നെ ധരിക്കാൻ ശ്രമിക്കുക.

What to do if someone in the neighbour confirms covid 19
Author
Trivandrum, First Published Apr 23, 2021, 12:43 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. നിരവധി പേർ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയൊട്ടാകെയും സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. കൊവിഡ് ഇപ്പോള്‍ പലര്‍ക്കും മാനസികമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് ഭയമായി പലരിലും പടര്‍ന്നു കയറുന്നു. 

തങ്ങള്‍ക്ക് ഏതു നിമിഷവും രോഗം വരാമെന്ന ചിന്ത, എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് കൊവിഡാണോയെന്ന ഭയം. ഇതിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെടുന്നവരും മാനസികമായ അസ്വസ്ഥതകളിലൂടെയും ഡിപ്രഷനിലൂടെയും കടന്നു പോകുന്നവരും ധാരാളമാണ്. 

തൊട്ടപ്പുറത്ത് വീട്ടിൽ ആർക്കെങ്കിലും കൊവിഡ് പോസിറ്റീവായി എന്നറിഞ്ഞാൽ പോലും ഭയപ്പെടുന്നവരാണ് അധികവും. എന്നാൽ അടുത്ത വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.

 


 

തൊട്ടടുത്ത വീട്ടിലെ ഒരാൾക്ക് കൊവിഡ് പോസിറ്റീവായാൽ വീട് മാറി താമസിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. ഡാനിഷ് പറഞ്ഞു. വീടുകൾ തമ്മിൽ രണ്ട് മീറ്ററിൽ‌ കൂടുതൽ അകലം ഉണ്ടെങ്കിൽ ആ വീട്ടിൽ‌ താമസിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ വീടുകൾ തമ്മിലുള്ള ദൂരം രണ്ട് മീറ്ററിൽ കുറവാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അതും സർജിക്കൽ‌ മാസ്ക് തന്നെ ധരിക്കുക ശ്രമിക്കുക. നിങ്ങൾ ആ വ്യക്തിയുമായി സമ്പർക്കം ഇല്ലെങ്കിൽ ഒരു കാരണവശാലും പേടിക്കേണ്ട ആവശ്യമില്ലെന്നും ഡോ. ഡാനിഷ് പറഞ്ഞു.

എസി പരമാവധി ഒഴിവാക്കണമെന്ന് വായുസഞ്ചാരമുള്ള മുറിയാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറയുന്നു. ക്യത്യമായി വെെറ്റമിൻ സി, വെെറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. മൂന്ന് മുതൽ നാല് ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കണമെന്നും ഡോ. ഡാനിഷ് പറയുന്നു.

15 ദിവസമാണ് മറ്റൊരാളിലേക്ക് വെെറസ് പിടിപെടാനുള്ള സമയം. കൊവിഡ് പോസിറ്റീവായിരുന്ന ആളിനോട് 10 മിനുട്ട് മാത്രമേ സമ്പർക്കം പുലർത്തിയിട്ടുള്ളൂവെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. അടുത്ത 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ വന്നില്ലെങ്കിൽ ‌കൊവിഡ് പിടിപെട്ടിട്ടില്ലെന്ന് മനസിലാക്കാം.

 

 

എന്നാൽ,  കൊറോണ ബാധിതര്‍ ആണെന്ന് സ്ഥിരീകരിച്ചവരുമായി നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ 10 മിനുട്ടിൽ കൂടുതൽ നേരം  നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ മാത്രം ക്വാറന്റീൻ ഇരിക്കുകയും മറ്റാരുമായും ഇടപഴകാനും പാടില്ല. എന്നാൽ, വീടിന്റെ തൊട്ടടുത്ത് കൊവിഡ് രോ​ഗി ഉണ്ടെന്ന് പറഞ്ഞ് പേടിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. ഡാനിഷ് പറഞ്ഞു.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം ജനാലകൾ ആ ഭാ​ഗത്തോട്ട് തുറന്നിടാതെയിരിക്കുക. മറ്റ് ജനാലകളെല്ലാം തുറന്നിടുക. അടുത്ത വീട്ടിലെ കൊവിഡ‍് പോസിറ്റീവായ രോ​ഗിയുമായി ശാരീരിക അകലം പാലിക്കുക. എന്നാൽ, ഇവരോട് മാനസിക അകലം ഒരു കാരണവശാലും കാണിക്കരുത്. ഇവരുമായി ഫോണിൽ സംസാരിക്കുക, ഇവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ച് കൊടുക്കുക എന്നിവയെല്ലാം ചെയ്യാമെന്നും ഡോ. ഡാനിഷ് വ്യക്തമാക്കി.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി


 

Follow Us:
Download App:
  • android
  • ios