കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡെങ്കിപ്പനി. കൊവിഡ് വ്യാപിക്കുന്ന ഇക്കാലത്ത് വേനല്‍ മഴയോടൊപ്പം തന്നെ ഡെങ്കിപ്പനി വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കും.

ഡെങ്കിപ്പനി പ്രധാനമായി പരത്തുന്നത് 'ഈഡിസ്’ കൊതുകുകളാണ്. ഏഡിസ് ഈജിപ്തി, ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞ് കൂത്താടികൾ ഉണ്ടാകുന്നു. അഞ്ച് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ കൂത്താടികൾ കൊതുകുകളായി രൂപാന്തരപ്പെടുന്നു. 

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ തുരത്താന്‍ ചെയ്യേണ്ടത്...

1. കൂത്താടികളെ നശിപ്പിക്കുക.
2.∙ ഈ കൊതുകുകൾ ചിരട്ടകൾ, ടയറുകൾ, മുട്ടത്തോടുകള്‍, പ്ലാസ്റ്റിക് വസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയ ചെറിയ വെളളക്കെട്ടുകളിലാണ് മുട്ടയിട്ട് പെരുകുന്നത്. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 
3. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെളളം, വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ ഈഡിസ് ഈജിപ്തി കൊതുകുകളെ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ ഇല്ലാതാക്കുക.
4. വീടിന് പുറത്ത് ചുറ്റും വെള്ളം കെട്ടി കൂത്താടികൾ ഉണ്ടാകുന്നതിനുളള സാഹചര്യമില്ല എന്ന് ഉറപ്പാക്കുക.
5. മഴക്കാലത്ത് ചിരട്ടകൾ കമഴ്ത്തി വയ്ക്കുക. 
6. ചപ്പുചവറുകള്‍ പുറത്തേക്ക് വലിച്ചെറിയാതെയിരിക്കുക. 

കൊതുകിനെ തുരത്താന്‍ വീട്ടിൽ ഈ ചെടികൾ വളർത്താം...