കഴിഞ്ഞ തവണ നിപ രോഗം സ്ഥിരീകരിച്ചോപ്പോഴും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ ഒരു സാഹചര്യത്തില്‍ എന്താകാം നിപയുടെ ഉറവിടമെന്നും എന്തുകൊണ്ട്  നിപ വീണ്ടും വന്നുവെന്നതിനെ കുറിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി  പറയുന്നു. 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ രോഗത്തിന്‍റെ ഉറവിടത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ആശങ്കയുളളത്. കഴിഞ്ഞ തവണ നിപ രോഗം സ്ഥിരീകരിച്ചോപ്പോഴും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ ഒരു സാഹചര്യത്തില്‍ എന്താകാം നിപയുടെ ഉറവിടമെന്നും എന്തുകൊണ്ട് നിപ വീണ്ടും വന്നുവെന്നതിനെ കുറിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറയുന്നു. 

നിപ വീണ്ടും വരാനുളള പ്രധാന കാരണം രോഗത്തിന്‍റെ ഉറവിടം (source)ഇപ്പോഴും ഇവിടെയുണ്ട് എന്നുളളതു കൊണ്ടാണ്. അത് എല്ലായിടത്തും കാണും. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് മാത്രമാകണമെന്നില്ല. ആ ഉറവിടത്തെ കണ്ടെത്തി പരിപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുന്ന കാലം വരെ രോഗം ഇടയ്ക്കിടയ്ക്ക് വരാനുളള സാധ്യതയുണ്ടെന്ന് ഡോ സുല്‍ഫി പറയുന്നു. വവ്വാലുകളില്‍ നിന്നാണ് രോഗമുണ്ടായത് എന്നത് സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ഒരു സാധ്യത തള്ളികളയാന്‍ കഴിയില്ല എന്നും ഡോ സുല്‍ഫി പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിലും വവ്വാലുകളില്‍ നിന്നോ വവ്വാലുകള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നോ ആണ് രോഗമുണ്ടായതെന്ന് കരുതാന്‍ സാധ്യത ഏറേയാണെന്ന് ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രോഗ കാരണം സ്ഥിരികരിക്കാന്‍ കഴിയാതെ പോയതിന് പല കാരണങ്ങളുണ്ട്. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ തന്നെ പരിശോധിക്കാന്‍ സാധിച്ചില്ല എന്നതാണ് ഒരു കാര്യം. മലപ്പുറത്ത് സംഭവിച്ചതും അതാണെന്നും ഡോക്ടര്‍ പറയുന്നു. രോഗം കാരണം സ്ഥിരീകരിക്കുക അല്ലെങ്കില്‍ ഉറവിടം സ്ഥിരീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമാണെന്നും അദ്ദേഹം പറയുന്നു.