ഗർഭിണിയാണോ എന്നറിയാൻ ഇന്ന് മിക്കവരും പ്രഗ്നൻസി കിറ്റ് ഉപയോ​ഗിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്. എന്നാല്‍ ഗര്‍ഭ പരിശോധനാ ഫലം കൃത്യമായി ലഭിക്കാന്‍ ഇത് ഉപയോഗിക്കേണ്ട കൃത്യ സമയവും രീതിയുമെല്ലാമുണ്ട്. 

ഇത് എപ്പോള്‍ നടത്തണമെന്ന കാര്യത്തെ കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. ‌​ആർത്തവം തെറ്റിയാൽ പ്രഗ്നൻസി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. രാവിലെ എണീറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നു. 

രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ മൂത്രത്തിൽ നിന്ന് അല്പം ഈ പ്രഗ്നൻസി കിറ്റിലേക്ക് വീഴ്ത്തണം. തുടർന്ന്, ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ അവിടെ ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ രണ്ട് വരകൾ പ്രത്യക്ഷമാവും.

ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ ഒരു വര മാത്രമേ കാണാനാവൂ. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. ആർത്തവം തെറ്റി രണ്ടാഴ്ച്ചയെങ്കിലും കഴിഞ്ഞാൽ മാത്രമേ കൃത്യമായ ഫലം കിട്ടുകയുള്ളൂവെന്നും വിദ​ഗ്ധർ പറയുന്നു. 

ഗര്‍ഭകാലത്തെ ‌അമിതക്ഷീണവും ഉറക്കമില്ലായ്മയും; ശ്രദ്ധിക്കേണ്ട ചിലത്...