Asianet News MalayalamAsianet News Malayalam

ഈ രോഗങ്ങളുണ്ടെങ്കില്‍ വായ്‍നാറ്റം മാറാൻ പ്രയാസം; അറിയേണ്ട ചിലത്...

ഉദര രോഗങ്ങള്‍, മോണ രോഗം, ഭക്ഷണത്തിലെ പിഴവുകള്‍ എന്നിങ്ങനെ പല കാരണം കൊണ്ടും വായ്‍നാറ്റമുണ്ടാകാം. അതേസമയം ബ്രഷ് ചെയ്യുകയും കൃത്യമായി മൗത്ത്‍വാഷ് ഉപയോഗിക്കുകയുമെല്ലാം ചെയ്യുന്നത് വായ്‍നാറ്റം കുറയ്ക്കാൻ വലിയ അളവില്‍ സഹായിക്കും.

why you feel bad breath even after rushing hyp
Author
First Published Sep 23, 2023, 11:53 AM IST

വായ്‍നാറ്റമെന്ന പ്രശ്നം പലരുടെയും വലിയ ആത്മവിശ്വാസക്കുറവ് കൂടിയാണ്. ഒരു ആരോഗ്യപ്രശ്നമെന്നതിലധികം വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാട്ടപ്പെടുന്ന പ്രശ്നമാണ് വായ്‍നാറ്റം.

എന്നാലിത് വ്യക്തി ശുചിത്വത്തിന്‍റെ മാത്രമൊരു വിഷയമല്ല. വ്യക്തി ശുചിത്വവും പ്രധാനം തന്നെ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വ്യക്തി ശുചിത്വമില്ലായ്മ തീര്‍ച്ചയായും വായ്‍നാറ്റം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കും. എന്നാല്‍ അത് മാത്രമല്ല കാരണം. 

ഉദര രോഗങ്ങള്‍, മോണ രോഗം, ഭക്ഷണത്തിലെ പിഴവുകള്‍ എന്നിങ്ങനെ പല കാരണം കൊണ്ടും വായ്‍നാറ്റമുണ്ടാകാം. അതേസമയം ബ്രഷ് ചെയ്യുകയും കൃത്യമായി മൗത്ത്‍വാഷ് ഉപയോഗിക്കുകയുമെല്ലാം ചെയ്യുന്നത് വായ്‍നാറ്റം കുറയ്ക്കാൻ വലിയ അളവില്‍ സഹായിക്കും. എന്നാല്‍ ചിലരില്‍ ബ്രഷ് ചെയ്ത ശേഷവും- അല്ലെങ്കില്‍ വായ വൃത്തിയാക്കിയ ശേഷവും വായ്‍നാറ്റമുണ്ടാകാറുണ്ട്. അതിന് തീര്‍ച്ചയായും കാരണങ്ങളുമുണ്ടായിരിക്കും. അത്തരത്തിലുള്ള കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചില മൗത്ത്‍വാഷുകള്‍ ആല്‍ക്കഹോള്‍ അടങ്ങിയതായിരിക്കും. ഇത്തരത്തിലുള്ള മൗത്ത്‍വാഷുകള്‍ ഉപയോഗിച്ചുകഴിഞ്ഞാലും ചിലരില്‍ വായ്‍നാറ്റത്തിന് കാരണമാകാം. അങ്ങനെയെങ്കില്‍ അത് കണ്ടെത്തി മൗത്ത്‍വാഷ് മാറ്റി ഉപയോഗിക്കാവുന്നതാണ്.

രണ്ട്...

'ഡ്രൈ മൗത്ത്' എന്ന പ്രശ്നമുള്ളവരിലും ഇതുപോലെ പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കാത്ത അവസ്ഥയുണ്ടാകാം. എന്ത് ചെയ്താലും പെട്ടെന്ന് തന്നെ വായ്‍നാറ്റം തിരികെ വരാം. വായില്‍ ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അവസ്ഥയെ ആണ് 'ഡ്രൈ മൗത്ത്' എന്ന് വിളിക്കുന്നത്. ചില മരുന്നുകള്‍, വായിലൂടെ മാത്രം ശ്വാസമെടുക്കുന്ന ശീലം, നിര്‍ജലീകരണം എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിലേക്ക് നയിക്കാം. എന്തായാലും കാരണം മനസിലാക്കി കഴിയാവുന്ന പരിഹാരം തേടലാണ് ചെയ്യാനുള്ളത്.

മൂന്ന്...

പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ഇതുപോലെ വായ്ഡനാറ്റത്തിലേക്ക് നയിക്കാം. മൗത്ത്‍വാഷുപയോഗിക്കുകയോ ബ്രഷ് ചെയ്യുകയോ ചെയ്താല്‍ പോലും പിന്നെയും വായ്‍നാറ്റം അനുഭവപ്പെടുന്നതിന് ഇത് കാരണമായി വരാം. 

നാല്...

നാവില്‍ കാണപ്പെടുന്ന ബാക്ടീരിയകളും ചിലരില്‍ വായ്‍നാറ്റത്തിന് കാരണമാകാറുണ്ട്. നാവ് പതിവായി വൃത്തിയാക്കിയാല്‍ തന്നെ ഇതിന് പരിഹാരം കാണാവുന്നതേയുള്ളൂ. 

അഞ്ച്...

ചില ഭക്ഷണ-പാനീയങ്ങളും വായ്‍നാറ്റത്തിലേക്ക് നയിക്കാം. വെളുത്തുള്ളി, ഉള്ളി, ചില സ്പൈസുകള്‍ എല്ലാം ഇതിലുള്‍പ്പെടുന്നു. അസിഡിക് ആയ പാനീയങ്ങള്‍, മദ്യം, കാപ്പി എന്നിവയും വായ്‍നാറ്റത്തിനാ കാരണമായി വരാം.

ആറ്...

പതിവായി പുകവലിക്കുന്നവരാണെങ്കില്‍ അവരിലും വിടാതെ വായ്നാറ്റമുണ്ടാകാൻ സാധ്യതകളേറെയാണ്. 

ഏഴ്...

ചില രോഗങ്ങളും, ചില മരുന്നുകളും, ചികിത്സാരീതികളും ഇതുപോലെ പതിവായ വായ്‍നാറ്റത്തിന് കാരണമായി വരാറുണ്ട്. ഇത് രോഗകാലം കഴിയുമ്പോള്‍ തന്നെ ശരിയാവുകയും ചെയ്യാം. എന്നാല്‍ ചില രോഗങ്ങള്‍ അങ്ങനെ ഭേദപ്പെടുന്നതല്ല. അങ്ങനെയുള്ളപ്പോള്‍ അതിനോടനുബന്ധമായ വായ്നാറ്റവും നിയന്ത്രിച്ചുനിര്‍ത്തേണ്ടതായി വരാം.

ക്രോണിക് സൈനസൈറ്റിസ്, ദഹനപ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, പ്രമേഹം എന്നിവ ഇതിനുദാഹരണമാണ്. 

എട്ട്...

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് പതിവായി അനുഭവിക്കുന്നതും വായ്‍നാറ്റത്തിന് കാരണമായി വരാം. സ്ട്രെസ് 'ഡ്രൈ മൗത്ത്', ദഹനപ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം നയിക്കുന്നതിലൂടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. 

Also Read:- അസഹ്യമായ തളര്‍ച്ചയും ഓര്‍മ്മക്കുറവും; നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗമിതാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios