ഏകദേശം ഏഴ് മാസമായി മഹാരാഷ്ട്ര സ്വദേശിനിയായ  കവിത കലാമിന്  അടിവയറ്റിലെ ഭീമാകാരിയായ മുഴ കാരണം അതിഭയങ്കരമായ വേദനയായിരുന്നു.  

ഏകദേശം ഏഴ് മാസമായി മഹാരാഷ്ട്ര സ്വദേശിനിയായ കവിത കലാമിന് അടിവയറ്റിലെ ഭീമാകാരിയായ മുഴ കാരണം അതിഭയങ്കരമായ വേദനയായിരുന്നു. മുഴ വലുതായത് മൂലം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു 38കാരിയായ കവിതയ്ക്ക് . തുടര്‍ന്ന് നാട്ടുകാരുടെ ധനസഹായം കൊണ്ടാണ് കവിത ചികിത്സ ചെയ്യാന്‍ തീരുമാനിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

അപ്പോഴേക്കും കവിതയുടെ മുഴ ഒരു മത്തങ്ങയുടെ അത്രയും വലുപ്പത്തിലെത്തി. ഏകദേശം അതിന് 18 കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു ശസ്ത്രക്രിയയിലൂടെയാണ് കവിതയുടെ വയറ്റില്‍ നിന്നും ആ മുഴയെ നീക്കം ചെയ്തത്. 

ഇത്രയും വലുപ്പമുളള മുഴ അടുത്തിടെയൊന്നും കണ്ടിട്ടുപോലുമില്ലന്നാണ് ഡോ. അര്‍പിത പറയുന്നത്. ഇത്രയും വലുപ്പമുളളതുകൊണ്ടുതന്നെ കുറച്ച് പ്രയാസം നിറഞ്ഞ ശസ്ത്രക്രിയയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. പെട്ടെന്ന് ശരീരഭാരം കുറഞ്ഞതിനാല്‍ ഭക്ഷണം കൂടുതലായി കഴിക്കാനാകുമെന്നും ഡോക്ടര്‍ പറഞ്ഞു.