Asianet News MalayalamAsianet News Malayalam

എപ്പോഴും ശ്വാസമുട്ടലും ക്ഷീണവും, രക്തത്തിന് നീല നിറം; രക്തപരിശോധന ഫലം കണ്ടപ്പോൾ...

ചർമ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറുന്നത് യുവതി ശ്രദ്ധിച്ചു. ക്ഷീണം കൂടിയപ്പോൾ യുവതി ഡോക്ടറെ കാണാൻ തീരുമാനിച്ചു. പല്ലുവേദന ചികിത്സിക്കാൻ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ട് തുടങ്ങിയതെന്ന് യുവതി ഡോക്ടറിനോട് പറഞ്ഞു. 

woman use numbing cream to treat toothache after blood turn blue colour
Author
Trivandrum, First Published Sep 22, 2019, 11:57 AM IST

പല്ലുവേദന ചികിത്സിക്കാൻ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷം യുവതിയുടെ രക്തം നീല നിറമായി മാറി. യുഎസിലെ റോഡ് ഐലൻഡിൽ നിന്നുള്ള 25കാരിയ്ക്ക് കടുത്ത ക്ഷീണവും ശ്വാസം മുട്ടലും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ശ്വാസമുട്ടൽ കാരണം ഈ യുവതിയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. 

ചർമ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറുന്നത് യുവതി ശ്രദ്ധിച്ചു. ക്ഷീണം കൂടിയപ്പോൾ യുവതി ഡോക്ടറെ കാണാൻ തീരുമാനിച്ചു. പല്ലുവേദന ചികിത്സിക്കാൻ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ട് തുടങ്ങിയതെന്ന് യുവതി ഡോക്ടറിനോട് പറഞ്ഞു. 

ക്രീം പല്ലിൽ പുരട്ടിയ ശേഷം ചർമ്മം നീല നിറം ആകുന്നത് പോലെ തോന്നിയെന്ന് യുവതി പ്രൊവിഡൻസിലെ മിറിയം ഹോസ്പിറ്റലിലെ ഡോക്ടറിനോട് പറഞ്ഞു. ചർമ്മത്തിനും നഖത്തിനും കടും നീല നിറമുണ്ടാവുന്നതായി കാണാൻ സാധിച്ചുവെന്നും യുവതി പറഞ്ഞു. 

രക്തപരിശോധന നടത്തിയാൽ മാത്രമേ എന്താണ് അസുഖമെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ യുവതിയോട് പറഞ്ഞു. രക്തപരിശോധന ഫലം പുറത്ത് വന്നപ്പോൾ മെത്തമോഗ്ലോബിനെമിയ എന്ന രോ​ഗമാണ് പിടിപെട്ടതെന്ന് ഡോക്ടർ യുവതിയോട് പറഞ്ഞു. രക്തത്തിലെയും ടിഷ്യു ഹൈപ്പോക്സിയയിലെയും (ശരീരത്തിലെ ടിഷ്യൂകളിലെ കുറഞ്ഞ ഓക്സിജന്റെ അളവ്) ഓക്സിഡൈസ്ഡ് ഹീമോഗ്ലോബിന്റെ (മെത്തമോഗ്ലോബിൻ) ഉള്ളടക്കത്തിലെ വർദ്ധനവാണ് മെത്തമോഗ്ലോബിനെമിയ സവിശേഷത. 

പ്രാഥമിക പരിശോധനയിൽ യുവതിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 88 ശതമാനമാണെന്ന് കണ്ടെത്തി - പ്രതീക്ഷിച്ചതിനെക്കാലും കൂടുതലായിരുന്നു. രക്തത്തിന് കടും നീലനിറമാണെന്നതും കാണാനായെന്ന് ഡോ. ഓട്ടിസ് വാറൻ പറയുന്നു. ന്യൂ ഇം​ഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുവതി ഇപ്പോൾ ചികിത്സയിലാണെന്ന് ഡോക്ടർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios