വെയ്റ്റ് എടുക്കുന്നവരാണെങ്കില്‍ അതിന് ഡംബെല്ലില്ലെന്നോര്‍ത്ത് സങ്കടപ്പെടേണ്ട. വാട്ടര്‍ ബോട്ടിലുകള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വച്ചും വെയ്റ്റ് പരിശീലനം നടത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റൊരു പ്രധാനരീതി, അവനവന്റെ ശരീരത്തിന്റെ ഭാരം വച്ചുകൊണ്ട് തന്നെ ചെയ്യാവുന്ന വര്‍ക്കൗട്ടാണ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജിം തുറക്കാത്തതിനാല്‍ പലരും വര്‍ക്കൗട്ട് മുടങ്ങിയ ദുഖം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ വിചാരിച്ചാല്‍ വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ ഇല്ല എന്നാതണ് വിഷയമെങ്കില്‍ അതിനും കഴിയാവുന്ന പരിഹാരങ്ങള്‍ കാണാം. 

വെയ്റ്റ് എടുക്കുന്നവരാണെങ്കില്‍ അതിന് ഡംബെല്ലില്ലെന്നോര്‍ത്ത് സങ്കടപ്പെടേണ്ട. വാട്ടര്‍ ബോട്ടിലുകള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വച്ചും വെയ്റ്റ് പരിശീലനം നടത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മറ്റൊരു പ്രധാനരീതി, അവനവന്റെ ശരീരത്തിന്റെ ഭാരം വച്ചുകൊണ്ട് തന്നെ ചെയ്യാവുന്ന വര്‍ക്കൗട്ടാണ്. ഇതാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളില്‍ ഏറ്റവും മികച്ചത്. പുഷ് അപ്, പുള്‍ അപ്, ലെഗ് റെയ്‌സ്, സ്‌ക്വാട്ട് എന്നിങ്ങനെ പല രീതികളും ഇതിനായി അവലംബിക്കാം. 

സ്‌കിപ്പിംഗ്, ബാഡ്മിന്റണ്‍ പോലുള്ള കായികവിനോദങ്ങളും ശരീരത്തിന് വളരെ നല്ലതാണ്. ഉപകരണങ്ങളില്ലാതെ വീട്ടില്‍ ചെയ്യാവുന്ന വര്‍ക്കൗട്ടുകളെ കുറിച്ച് ഫിറ്റ്‌നെസ് പരിശീലക കെയ്‌ല പങ്കുവച്ച വീഡിയോ നോക്കൂ. 

View post on Instagram