Asianet News MalayalamAsianet News Malayalam

ശ്വാസകോശ അര്‍ബുദം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

' ശ്വാസകോശ അർബുദ രോഗികൾക്ക് വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. കാൻസർ ബാധിച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഈ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമോ തീവ്രമോ ആയേക്കാം...' - ന്യൂ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രവീൺ ഗാർഗ് പറയുന്നു.

world cancer day first signs of lung cancer res
Author
First Published Feb 3, 2023, 4:17 PM IST

ശ്വാസകോശ അർബുദ കേസുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. പുകവലി ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. മിക്ക ശ്വാസകോശ അർബുദങ്ങളിൽ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകാറില്ല. എന്നാൽ ചില വ്യക്തികളിൽ തുടക്കത്തിൽ തന്നെ ചില ലക്ഷണങ്ങൾ കാണാറുണ്ട്. സ്ഥിരമായ ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, ശബ്ദത്തിലെ മാറ്റം, ശരീരഭാരം കുറയൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ

' ശ്വാസകോശ അർബുദ രോഗികൾക്ക് വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. കാൻസർ ബാധിച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഈ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമോ തീവ്രമോ ആയേക്കാം...' - ന്യൂ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രവീൺ ഗാർഗ് പറയുന്നു.

' ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് ശ്വാസകോശ അർബുദം. ശ്വാസകോശാർബുദമുള്ള 80% രോഗികൾക്കും പുകയില ഉപയോഗത്തിന്റെ ചരിത്രമുണ്ട്. എന്നാൽ സ്ത്രീകളിലും പുകവലിക്കാത്തവരിലും കേസുകൾ കൂടി വരികയാണ്...' - ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് മേത്ത പറഞ്ഞു.

വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, ശബ്ദത്തിൽ വ്യത്യാസം, കഫത്തിലെ രക്തം, കഴുത്തിലെ നീർവീക്കം, ഭാരക്കുറവ് എന്നിവയാണ് ശ്വാസകോശാർബുദം ബാധിച്ചാൽ കൂടുതലായി കാണപ്പെടുന്നതെന്ന് ഡോ. മേത്ത പറയുന്നു.

സിഗരറ്റ് വലിക്കുന്നത് ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണമാണ്.  പുകയില ഉപയോ​ഗം, റാഡൺ അല്ലെങ്കിൽ ആസ്ബറ്റോസ് പോലുള്ള രാസവസ്തുക്കളും വാതകങ്ങളും എക്സ്പോഷർ ചെയ്യുക, ശ്വാസകോശ അർബുദത്തിന്റെ ജനിതക ചരിത്രം എന്നിവയെല്ലാം ശ്വാസകോശ അർബുദത്തിനുള്ള അപകട ഘടകങ്ങളാണ്. ശ്വാസകോശ അർബുദം ഉണ്ടാകാതിരിക്കാൻ ആളുകൾ പുകവലി ശീലം ഉപേക്ഷിക്കണമെന്നും ഡോ. മേത്ത പറയുന്നു.

ശ്വാസകോശ അർബുദം തടയുന്നതിന് ശ്രദ്ധിക്കേണ്ടത്...

ആരോഗ്യകരമായ ഭക്ഷണക്രമം: ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പുകവലിക്കാരിലും പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദത്തിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കും.

പാരമ്പര്യം : അടുത്ത കുടുംബാംഗങ്ങൾക്ക് ശ്വാസകോശ അർബുദം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ സ്വയം പരിശോധിക്കേണ്ടതാണ്.

ഹാനികരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തരുത് : ശ്വാസകോശ അർബുദത്തിന് കാരണമായേക്കാവുന്ന റഡോൺ, ആസ്ബറ്റോസ്, ആർസെനിക്, ഡീസൽ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ഹാനികരമായ വസ്തുക്കളുടെ സമ്പർക്കം ആളുകൾ ഒഴിവാക്കണം.

വ്യായാമവും യോഗയും: വേഗത്തിലുള്ള നടത്തം, ഓട്ടം, ചില ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ തുടങ്ങിയ കാർഡിയോ ചെയ്യുന്നത് ശ്വാസകോശ അർബുദത്തിന്റെ അപകടസാധ്യതകളും ഫലങ്ങളും കുറയ്ക്കാൻ സഹായിക്കും. ഇത് ശ്വാസകോശങ്ങളെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും.

പതിവ് ബോഡി ചെക്ക്-അപ്പ്: ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും അപകടസാധ്യതകൾ തിരിച്ചറിയാൻ ആളുകൾ പതിവായി മുഴുവൻ ശരീര പരിശോധനകൾ നടത്തണം. ക്യാൻസറിന്റെ വികസനം പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കും.

(മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക).

വൃക്കകളെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...

 

 

Follow Us:
Download App:
  • android
  • ios