Asianet News MalayalamAsianet News Malayalam

World Cancer Day 2024 : ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിക്കാം ആറ് ഭക്ഷണങ്ങൾ

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ക്യാൻസർ സാധ്യത ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നല്ല സമീകൃതാഹാരത്തിന് ശരീരത്തെ പോഷിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും ശരീരത്തിന് നൽകാനും കഴിയും. 
 

world cancer day these six foods prevent cancer
Author
First Published Feb 4, 2024, 3:57 PM IST

എല്ലാ വർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം ആചരിക്കുന്നു. ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഏതെങ്കിലും അവയവത്തെയോ ടിഷ്യുവിനെയോ ബാധിക്കുന്ന രോഗങ്ങളുടെ ഒരു വലിയ കൂട്ടമാണ് കാൻസർ. 

അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയിൽ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവ് ക്യാൻസറിനുണ്ട്. അർബുദ പരിചരണത്തിലെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ 'ക്ളോസ് ദ കെയർ ഗ്യാപ് 'എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

ഇന്നത്തെ കാലത്ത് തെറ്റായ ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ക്യാൻസർ സാധ്യത ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നല്ല സമീകൃതാഹാരത്തിന് ശരീരത്തെ പോഷിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളുംശരീരത്തിന് നൽകാനും കഴിയും. 

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ പല തരത്തിലുള്ള ക്യാൻസറുകളും തടയാൻ കഴിയും. പോഷകസമൃദ്ധമായ ഭക്ഷണക്രമം പൂർണ്ണമായ സംരക്ഷണം ഉറപ്പുനൽകുന്നില്ലെങ്കിലും ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഇത് തീർച്ചയായും സഹായിക്കും. 

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...

ഒന്ന്...

ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയവ ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുന്നവയാണ്.  ആൻ്റിഓക്‌സിഡൻ്റുകളാലും ഫൈറ്റോകെമിക്കലുകളാലും നിറഞ്ഞ പച്ചക്കറികൾ സ്തനാർബുദം, പ്രോസ്‌റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള വിവിധ അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

രണ്ട്...

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.

മൂന്ന്...

മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് സംയുക്തമാണ്. കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിലൂടെ കുർക്കുമിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

നാല്...

ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല ഫാറ്റി ലിവർ തടയാനും സഹായകമാണ്.

അഞ്ച്...

സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചില ക്യാൻസറുകളുടെ, പ്രത്യേകിച്ച് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ആറ്...

വാൾനട്ടിൽ പോളിഫെനോൾസ്, ആൽഫലിനോലെനിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങൾ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ‌

ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ


 

Latest Videos
Follow Us:
Download App:
  • android
  • ios