Asianet News MalayalamAsianet News Malayalam

World Hepatitis Day 2022 : ഹെപ്പറ്റൈറ്റിസ് സി ഡയറ്റ്: കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഹെപ്പറ്റൈറ്റിസ് സി (Hepatitis C) വൈറസുമൊത്തുള്ള ദീർഘകാല അണുബാധയെ ക്രോണിക് ഹെപ്പറ്റൈറ്റിസ് സി എന്നറിയപ്പെടുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് സി സാധാരണയായി വർഷങ്ങളോളം നിശബ്ദമായ അണുബാധയാണ്. ക്ഷീണം, വിശപ്പില്ലായ്മ, ചർമ്മത്തിൽ ചൊറില്ലിൽ, ഭാരം കുറയുക എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ ലക്ഷണങ്ങളാണ്.

world hepatitis day 2022 hepatitis c diet foods to eat and avoid
Author
Trivandrum, First Published Jul 28, 2022, 11:09 AM IST

ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗം. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും. ഹെപ്പറ്റൈറ്റിസ് സി (Hepatitis C) ഒരു വൈറൽ അണുബാധയാണ്. ഇത് കരൾ വീക്കം ഉണ്ടാക്കുന്നു. ചിലപ്പോൾ ഗുരുതരമായ കരൾ തകരാറിലേക്ക് നയിക്കുന്നു.

ഹെപ്പറ്റൈറ്റിസ് സി വൈറസുമൊത്തുള്ള ദീർഘകാല അണുബാധയെ ക്രോണിക് ഹെപ്പറ്റൈറ്റിസ് സി എന്നറിയപ്പെടുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് സി സാധാരണയായി വർഷങ്ങളോളം നിശബ്ദമായ അണുബാധയാണ്. ക്ഷീണം, വിശപ്പില്ലായ്മ, ചർമ്മത്തിൽ ചൊറില്ലിൽ, ഭാരം കുറയുക എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ ലക്ഷണങ്ങളാണ്.

ഹെപ്പറ്റൈറ്റിസ് സി ഉണ്ടെങ്കിൽ പിന്തുടരാൻ ഒരു പ്രത്യേക ഭക്ഷണക്രമമില്ല, എന്നാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. പോഷകമൂല്യമില്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ശരിയായ പോഷകാഹാരം നിലനിർത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹെപ്പറ്റൈറ്റിസ് സിയുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.

ഭാരം ആരോഗ്യകരമായ പരിധിയിൽ നിലനിർത്തേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് സി ഉണ്ടെങ്കിൽ. അമിതവണ്ണം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഹെപ്പാറ്റിക് സ്റ്റീറ്റോസിസിന് കാരണമാകും. ഇത് ഹെപ്പറ്റൈറ്റിസ് സി നിയന്ത്രിക്കാൻ പ്രയാസകരമാക്കും.

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഹെപ്പറ്റൈറ്റിസ് സി ഉള്ള ആളുകൾക്കും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹെപ്പറ്റൈറ്റിസ് സി ബാധിക്കാതിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

വിറ്റാമിൻ എ,വിറ്റാമിൻ സി, വിറ്റാമിൻ ബി 6, പൊട്ടാസ്യം എന്നിവ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്നു. ദിവസവും 1 മുതൽ 3 കപ്പ് വരെ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

രണ്ട്...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച കരൾ കോശങ്ങൾ നന്നാക്കാനും മാറ്റിസ്ഥാപിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. മത്സ്യം, മുട്ടകൾ, സോയ ഉൽപ്പന്നങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

മൂന്ന്...

നിങ്ങൾ ദിവസവും കഴിക്കുന്ന പ്രോട്ടീന്റെ അളവ് നിങ്ങളുടെ പ്രായം, ലിംഗഭേദം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, 2 മുതൽ 6 1/2 ഔൺസ് പ്രോട്ടീൻ മതിയാകും.

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

‌നാല്...

പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമാണ്. നാധ്യങ്ങൾ നാരുകളുടെ ഉറവിടമാണ്, ഇത് ആരോഗ്യകരമായ കുടൽ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ച്...

വിട്ടുമാറാത്ത എച്ച്‌സിവി അണുബാധയുള്ള പുരുഷന്മാരിൽ ഒരു ചെറിയ അളവിലുള്ള കഫീൻ (100 മില്ലിഗ്രാം വരെ)  ഹെപ്പാറ്റിക് ഫൈബ്രോസിസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആറ്...

ഗ്രീൻ ടീയിൽ നിന്നുള്ള ഫിനോളിക് കാറ്റെച്ചിൻസ്, ബ്ലൂബെറി ഇലകളിൽ നിന്നുള്ള ഒലിഗോമെറിക് പ്രോആന്തോസയാനിഡിൻ എന്നിവ ഹെപ്പറ്റൈറ്റിസ് സി ലക്ഷണങ്ങൾ കുറയ്ക്കുന്നു.

ഒഴിവാക്കേണ്ടത്...

സോഡിയം കൂടുതലുള്ള വിഭവങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഉപ്പിട്ട ഭക്ഷണങ്ങൾ വെള്ളം നിലനിർത്താൻ ഇടയാക്കും, തൽഫലമായി നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. സിറോസിസ് ഉള്ളവർക്ക് ഇത് അപകടകരമാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുക. കാരണം ഇത് അമിതവണ്ണത്തിനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

ജങ്ക്, എണ്ണമയമുള്ളതും സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക, കാരണം അവ ചുമ, വീക്കം എന്നിവ പോലുള്ള ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. 

കോളകൾ, സോഡകൾ, കേക്കുകൾ, പേസ്ട്രികൾ, മിഠായികൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, കൃത്രിമ മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ, എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം അവ  രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കും. 

ഹെപ്പറ്റൈറ്റിസ് ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

 

Follow Us:
Download App:
  • android
  • ios