Asianet News MalayalamAsianet News Malayalam

World Hepatitis Day 2022 : ഹെപ്പറ്റൈറ്റിസ് ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.

world hepatitis day 2022 dont ignore these symptoms of viral hepatitis
Author
Trivandrum, First Published Jul 28, 2022, 10:25 AM IST

ന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീർണ്ണമായിതീർന്നിരിക്കും. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.

ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.  ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.

ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസ് (എ മുതൽ ഇ വരെ) ചികിത്സിക്കാവുന്നതും ഭേദമാക്കാവുന്നതും എന്നാൽ പലപ്പോഴും അറിവില്ലായ്മയും കാലതാമസവും സങ്കീർണതകളിലേക്ക് നയിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 90% വിട്ടുമാറാത്ത കരൾ രോഗങ്ങളും ജനനസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ലംബമായി പകരുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്നും എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ അവസ്ഥ പ്രകടമാകുമെന്നും Liver Diseases and Transplantation Centre, Chennai unit of the hospital, സീനിയർ കൺസൾട്ടന്റ് ഡോ. ​​കുമാരഗുരുബറൻ പറഞ്ഞു.

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സിറോട്ടിക് അല്ലാത്തവർ പതിവായി സ്‌ക്രീൻ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അണുബാധയുള്ള എല്ലാവരും പതിവായി അൾട്രാസൗണ്ട് പരിശോധനയും രക്തപരിശോധനയും നടത്തണമെന്നും വിദ​ഗ്ധർ പറയുന്നു. മാരകമായേക്കാവുന്ന സിറോസിസ്, കരൾ ക്യാൻസർ എന്നിവയിലേക്കുള്ള അക്യൂട്ട് മുതൽ ക്രോണിക് ഇൻഫെക്ഷൻ വരെ പുരോഗമിക്കുന്നത് ഒഴിവാക്കാൻ ക്ഷീണം, ചൊറിച്ചിൽ, മഞ്ഞപ്പിത്തം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം. 

കുറഞ്ഞ കാർബോഹൈഡ്രേറ്റ്-ഉയർന്ന പ്രോട്ടീനുകൾ-മിതമായ നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരത്തിലൂടെ ആഴ്ചയിൽ അഞ്ച് തവണ 45 മിനിറ്റ് എയ്‌റോബിക് വ്യായാമം ചെയ്യുന്നതിലൂടെ ഫാറ്റി ലിവർ ഒരു മാസത്തിനുള്ളിൽ മാറ്റാൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞു. 

വൈറൽ ഹെപ്പറ്റൈറ്റിസിന്റെ കാര്യത്തിൽ, ഹെപ്പറ്റൈറ്റിസ് സി പകരുന്നത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗബാധിതനുമായുള്ള വൃത്തിഹീനമായ ലൈംഗിക സമ്പർക്കത്തിലൂടെയും ഹെപ്പറ്റൈറ്റിസ് ബി രക്തത്തിലൂടെയും അണുബാധയുള്ള സൂചികൾ പങ്കുവയ്ക്കുന്നതിലൂടെയും ഉപയോഗിക്കുന്നതിലൂടെയും പടരുന്നതിനാൽ പ്രതിരോധമാണ് ഏറ്റവും മികച്ച സംരക്ഷണം. 

ഹെഡ് ആന്റ് നെക്ക് ക്യാൻസർ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

എന്നിരുന്നാലും 90% വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളിലും രോഗപ്രതിരോധ സംവിധാനം വൈറസിനെ ഇല്ലാതാക്കുന്നു. മൂന്ന് ഡോസ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വൈറസിനെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഗുരുതരമായി ബാധിച്ച കേസുകൾ ശസ്ത്രക്രിയാ ഇടപെടലിലൂടെയോ കരൾ മാറ്റിവയ്ക്കൽ വഴിയോ ചികിത്സിക്കാം. എന്നാൽ കരളിന്റെ അവസ്ഥ ജീവന് പെട്ടെന്ന് ഭീഷണിയാകാത്തതിനാൽ പൊതുജനങ്ങൾക്കിടയിൽ അവബോധം കുറവാണ്. 

ഹെപ്പറ്റൈറ്റിസ് -എ, ഇ (Hepatitis C virus (HCV) വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടർന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് - ബി വൈറസ് പകരുന്നത് രക്തത്തിൽ കൂടിയും രക്തത്തിലെ ഘടകങ്ങളിൽകൂടിയുമാണ്. ദീർഘകാല കരൾ രോഗമുണ്ടാക്കുന്നതിൽ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവർ സീറോസിസും കരളിലെ അർബുദബാധയുമുണ്ടാകുന്നു. 

മഞ്ഞപ്പിത്തത്തിൻറെ പ്രധാന ലക്ഷണങ്ങൾ...

പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛർദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഒപ്പം ഉന്മേഷക്കുറവും  മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.  

പ്രോട്ടീൻ അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്...

മുൻകരുതലുകൾ എന്തൊക്കെ...

മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതിൽ പ്രധാനം. പതിവായി  പുറത്തുനിന്ന്  ആഹാരം കഴിക്കേണ്ടിവരുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ചില മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം...

1. ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ശീതള പാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുക.

2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 

3. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാൻ ശ്രമിക്കുക. 

4. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക.

5. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക.

 

Follow Us:
Download App:
  • android
  • ios