പ്രധാനമായും വയറിന്റെയും ഇടുപ്പിന്റെയും ഭാഗങ്ങളിലാണ് ഇത്തരത്തില്‍ അധികപേരിലും കൊഴുപ്പ് അമിതമായി അടിഞ്ഞ് വണ്ണം വരിക. അങ്ങനെയാകുമ്പോള്‍ അവിടങ്ങളിലെ വണ്ണം മാത്രമായി കുറയ്ക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്. വര്‍ക്കൗട്ട് പോലെ തന്നെ യോഗയും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്രദമാണ്

ആകെ ശരീരഭാരം ( Body Weight ) കുറയ്ക്കുന്നതിനെക്കാള്‍ പ്രയാസമാണ് പലപ്പോഴും ചില ഭാഗങ്ങളില്‍ മാത്രം അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ ( Fat Burning ) എരിയിച്ചുകളയാന്‍. പ്രത്യേകതമായ വര്‍ക്കൗട്ടുകള്‍ ( Workout for Abs ) തന്നെ ഇതിനായി ചെയ്യേണ്ടതുണ്ട്. 

പ്രധാനമായും വയറിന്റെയും ഇടുപ്പിന്റെയും ഭാഗങ്ങളിലാണ് ഇത്തരത്തില്‍ അധികപേരിലും കൊഴുപ്പ് അമിതമായി അടിഞ്ഞ് വണ്ണം വരിക. അങ്ങനെയാകുമ്പോള്‍ അവിടങ്ങളിലെ വണ്ണം മാത്രമായി കുറയ്ക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്. വര്‍ക്കൗട്ട് പോലെ തന്നെ യോഗയും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്രദമാണ്. 

അത്തരത്തില്‍ ഇടുപ്പിന്റെ ഭാഗങ്ങളിലെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് യോഗ പോസുകളെ പരിചയപ്പെടുത്തുകയാണ് നടിയും യോഗാഭ്യാസിയുമായ മലൈക അറോറ. ഇവ ഏതെല്ലാമാണെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഒന്ന് നോക്കാം. 

ഒന്ന്...

ബുജംഗാസന: കൈകള്‍ തറയിലൂന്നി, തലയും, ശരീരത്തിന്റെ മുകള്‍ പകുതിയും ഉയര്‍ത്തിവച്ച് സ്‌ട്രെച്ച് ചെയ്യുക. വയറടക്കം കാല് വരെയുള്ള ശരീരഭാഗങ്ങള്‍ തറയില്‍ സ്പര്‍ശിക്കാതെ, പാദങ്ങള്‍ മടക്കിവച്ച് അവ മാത്രം തറയിലൂന്നുക. ഈ പൊസിഷന്‍ അല്‍പനേരം 'ഹോള്‍ഡ്' ചെയ്യുക. 

ഇടുപ്പ് ഭാഗത്തെ തുറിച്ചുനില്‍ക്കുന്ന ശരീരത്തെ ഒതുക്കിനിര്‍ത്താനാണ് ഇത് സഹായകമാവുക. 

രണ്ട്...

നൗകാസന: പേര് സൂചിപ്പിക്കുന്നത് പോലെ 'നൗക' അഥവാ ബോട്ടിന് സമാനമായ പൊസിഷന്‍ ആണ് ഈ പോസില്‍ എടുക്കുന്നത്. തറയിലിരുന്ന് പതിയെ ശരീരത്തിന്റെ മുകള്‍ പകുതിയും കാലുകളും ഉയര്‍ത്തി ഇംഗ്ലീഷ് അക്ഷരം 'വി'യുടെ ആകൃതിയിലേക്കാവുക. ഇത് ഒരു ബോട്ടിന് സമാനമായ ഘടനയാണ് കാണിക്കുക. ശേഷം പൊസിഷന്‍ അല്‍പനേരത്തേക്ക് 'ഹോള്‍ഡ്' ചെയ്യുക. ആദ്യം ഇത് കൃത്യമായി ചെയ്യാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ പരിശീനം ശ്രമങ്ങളെ എളുപ്പത്തിലാക്കാം. 

കോര്‍ ഭാഗം ശക്തിയാക്കാനും അനാവശ്യമായ കൊഴുപ്പിനെ എരിയിച്ചുകളയാനുമാണ് ഇത് സഹായകമാവുക.

മൂന്ന്...

പ്രസരിത പടോട്ടനാസന: കാലുകള്‍ സ്‌ട്രെച്ച് ചെയ്ത് നിന്ന്, കൈകള്‍ പിറകിലേക്ക് പരാമവധി സ്‌ട്രെച്ച് ചെയ്ത് പിണച്ചുവച്ച ശേഷം പതിയെ കുനിഞ്ഞ് നില്‍ക്കുക. തല ഇരുകാലുകള്‍ക്കുമിടയില്‍ വരത്തക്ക വിധമാണ് നില്‍ക്കേണ്ടത്. ശേഷം പൊസിഷന്‍ 'ഹോള്‍ഡ്' ചെയ്യാം. 

ശരീരത്തെ ടോണ്‍ ചെയ്‌തെടുക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ പോസ് സഹായിക്കുന്നു. 

ഇനി വ്യക്തമായി പോസുകള്‍ മനസിലാക്കാന്‍ വീഡിയോ കാണാം...

View post on Instagram

Also Read:- പ്രസവശേഷമുള്ള അമിതവണ്ണം കുറയ്ക്കാൻ ചെയ്യേണ്ടത്...