ദില്ലി: കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി സോണിയാഗാന്ധിയെ നിയമിച്ചതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിംഗ്. 'നിലവിലെ സാഹചര്യത്തിലെ ഏറ്റവും ഉചിതമായ തീരുമാനം. സോണിയയുടെ മുന്‍ പരിജയവും സാഹചര്യങ്ങളെ മനസിലാക്കാനുമുള്ള കഴിവും കോണ്‍ഗ്രസിനെ നയിക്കാന്‍ സഹായിക്കും'. പാര്‍ട്ടിക്കുംസോണിയാഗാന്ധിക്കും ആശംസകള്‍ എന്നും അമരിന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്.