കോൺഗ്രസിന്‍റെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപങ്ങൾ ആയിരുന്നു.നിശബ്ദമായി കോൺഗ്രസ് അത് കണ്ടിരുന്നു.അത് അവസാനിപ്പിച്ച് മോദിയാണ് 'ഭാരത് ജോഡോ' നടത്തിയതെന്നും അമിത് ഷാ
ഗുവാഹത്തി:.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ നടത്തിയത് മോദിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ഒരു പ്രസംഗം പോലും നടത്താതെ മോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയോട് ചേർത്ത് നിർത്തി .കോൺഗ്രസിൻറെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപങ്ങൾ ആയിരുന്നു.നിശബ്ദമായി കോൺഗ്രസ് അത് കണ്ടിരുന്നു.അത് അവസാനിപ്പിച്ച് മോദിയാണ് 'ഭാരത് ജോഡോ' നടത്തിയതെന്നും അമിത് ഷാ പറഞ്ഞു. ഗുവാഹത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയതിനാൽ അഫ്സ്പയുടെ ആവശ്യമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 80 ശതമാനത്തോളം അഫ്സ്പയും പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു
വടക്കുകിഴക്കൻ മേഖലയില്‍ ബിജെപി കൂറ്റൻ ഓഫിസ് തുറന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. . അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഓഫിസ് തുറന്നത്.ഓഫീസിൽ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 95,000 ചതുരശ്ര അടിയാണ് വിസ്തീർണം. ആറ് നിലകളും തുറന്ന ഓപ്പൺ ടെറസുമുണ്ട്. 350 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 40 പേർക്ക് വീതം ഇരിക്കാവുന്ന ഹൈടെക് കോൺഫറൻസ് റൂമുകളും സജ്ജമാക്കി. 50 പേർക്ക് വീതം ഇരിക്കാവുന്ന അഞ്ച് മീറ്റിംഗ് റൂമുകളും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളന മുറി, സ്വീകരണ കേന്ദ്രം, കാന്റീന് എന്നിവയും ഓഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. 2019 ഫെബ്രുവരിയിൽ അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഓഫീസിന് തറക്കല്ലിട്ടത്.
കര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം
