കൊല്‍ക്കത്ത: സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സമാധാനപരമായ മുന്നേറ്റങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'മതേതരത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണം. അതു ലഭിക്കുന്നില്ലെങ്കില്‍ അതു നേടാനായി സമാധാനപരമായി പ്രയത്നിക്കണം'. ഒന്നിച്ചു നില്‍ക്കണമെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. 

'ജനാധിപത്യമാണ് ഇന്ത്യയുടെ വിലമതിക്കാനാവാത്ത സമ്പത്ത്. ഇന്ത്യയെ വിഭജിക്കരുത്. നാനാതരം ജാതികളും മതങ്ങളുമുള്ള രാജ്യമാണ്, പക്ഷേ ജാതിയുടേയോ മതത്തിന്‍റേയോ പേരില്‍ വേര്‍തിരിവ് നമുക്കിടയില്‍ പാടില്ല.  നമ്മളെല്ലാവരും ഒരേ ഇന്ത്യക്കാരാണ്'. മതനിരപേക്ഷതയാണ് നമ്മെ ഒരു രാജ്യമാക്കി നിലനിര്‍ത്തുന്നതെന്നും മമത ട്വിറ്ററില്‍ കുറിച്ചു.