ജമ്മു: കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തി പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിശദീരിക്കുക. സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, വി മുരളീധരൻ തുടങ്ങിയവർ ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽ എത്തും.

കത്തുവയിലെ ബിലാവറിലാകും വി മുരളീധരൻ ജനങ്ങളെ കാണുക. ജമ്മുകശ്മീരിൽ പ്രീപെയിഡ് മൊബൈൽ സേവനം പുനസ്ഥാപിക്കാൻ ഇന്നലെ അധികൃതർ തീരുമാനിച്ചിരുന്നു. മൊബൈൽ ഇൻറർനെറ്റ് പുനസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും  അനുവദിച്ച വെബ്സൈറ്റുകളിൽ വാർത്താ പോർട്ടലുകൾ ഉൾപ്പെടുത്തിയിട്ടില്ല.